Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല യുവതീ പ്രവേശനം:...

ശബരിമല യുവതീ പ്രവേശനം: യെച്ചൂരിയുടെ നിലപാടിന്​ ഒപ്പമാണോ​ സി.പി.എമ്മും സർക്കാരും? -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally Ramachandran
cancel

കണ്ണൂർ: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന്​ ഒപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നിലപാട് വ്യക്തമാക്കണം. ശബരിമല യു.ഡി.എഫിന്‍റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ടില്ല. കെ. സുധാകരന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കോ-ലീ-ബി സഖ്യമെന്നത് പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ്. സി.പി.എം-ബി.ജെ.പി ബന്ധം പുറത്തായതിന്‍റെ വെപ്രാളമാണിത്. നേമത്തെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നത്തെ അ​നു​കൂ​ലി​ച്ച​ സി.​പി.​എം നി​ല​പാ​ട്​ ശ​രി​യാ​യി​രു​ന്നു വെന്നാ​ണ്​ യെ​ച്ചൂ​രി ബുധനാഴ്ച മാധ്യമങ്ങളോട് പ​റ​ഞ്ഞ​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്​ എ​ന്തി​നെ​ന്ന്​ അ​റി​യി​ല്ല. ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന തു​ല്യ​ത​യാ​ണ്​ പാ​ർ​ട്ടി ന​യ​മെ​ന്നും യെച്ചൂരി വ്യ​ക്ത​മാ​ക്കിയിരുന്നു.

വി​വാ​ദ ​വി​ഷ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വി​ക​സ​ന​ത്തി​ൽ ഉൗ​ന്നി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നൊ​രു​ങ്ങ​വെ യെ​ച്ചൂ​രി ത​ന്നെ​യാ​ണ്​ ശ​ബ​രി​മ​ല​യെ കേ​ന്ദ്ര ബി​ന്ദു​വാ​ക്കി​യ​ത്.​ ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ച എ​ൽ.​ഡി.​എ​ഫ്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

Show Full Article
TAGS:sitaram YechuryKadakampally surendranMullappally ramachandranSabarimala
News Summary - Sabarimala: Mullappally wants to know whether the party and the government are with Yechury
Next Story