Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പുനഃപരിശോധനാ...

ശബരിമല: പുനഃപരിശോധനാ ഹരജിക്ക്​ ഇനിയും വൈകിയിട്ടില്ല -മുല്ലപ്പള്ളി

text_fields
bookmark_border
ശബരിമല: പുനഃപരിശോധനാ ഹരജിക്ക്​ ഇനിയും വൈകിയിട്ടില്ല -മുല്ലപ്പള്ളി
cancel

കണ്ണൂർ: ശബരിമല സ്​​ത്രീപ്രവേശന വിഷയത്തിൽ സർക്കാർ പുനഃപരിശോധനാ ഹരജി നൽകാൻ തയാറാവണമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന്​ ഇനിയും വൈകിയിട്ടില്ലെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.

ശബരിമലയിലേക്ക്​ സ്​ത്രീകളെത്തിയതിന്​ പിന്നിൽ പൊലീസ് നടത്തിയ ക്രിമിനൽ ഗൂഡാലോചനയാണ്​. യുവതികൾ കയറിയ സംഭവം അന്വേഷിക്കണമെന്നും ഇവർ​ക്കെതിരെ 120 എ പ്രകാരം കേസെടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അന്ത്യശ്വാസം വരെയും വിശ്വാസികൾക്കൊപ്പമാണ്​ താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി വീണ വായിക്കുന്ന നീറോ ചക്രവർത്തിയാണ്​. മുഖ്യമന്ത്രി, ഡിജിപി, സി.പി.എം, പൊലീസ് എന്നിവർ ഇൗ വിഷയത്തിൽ പ്രതികളാണെന്നും കമ്മ്യൂണിസ്റ്റു പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryMullappalli Ramachandransabarimala verdictSabarimala News
News Summary - sabarimala: Mullapally against kerala govt-Kerala news
Next Story