Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: തെറ്റിദ്ധാരണ...

ശബരിമല: തെറ്റിദ്ധാരണ മാറ്റാൻ എൻ.എസ്​.എസ്​ നേതൃത്വത്തെ കാണും -ചെന്നിത്തല

text_fields
bookmark_border
Ramesh chennithala
cancel

തൃശൂർ: ശബരിമല വിഷയത്തിൽ യു.ഡി.എഫിനെക്കുറിച്ചുള്ള​ തെറ്റിദ്ധാരണ മാറ്റാൻ എൻ.എസ്​.എസ്​ നേതൃത്വത്തെ കാണുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ്​ ഒന്നും ചെയ്​തില്ലെന്ന വിമർശനം ശരിയല്ല. എം. വിൻസെൻറ്​ എം.എൽ.എ അവതരിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബില്ലിന്​ നിയമ വകുപ്പി​െൻറ എതിർപ്പ്​ കാരണം സ്​പീക്കർ അനുമതി നിഷേധിച്ചതാണ്​. പാർലമെൻറിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബില്ലിന്​ കേന്ദ്ര സർക്കാരും അനുമതി നിഷേധിച്ചു.

കേന്ദ്ര, കേരള സർക്കാരുകളാണ്​ ഇക്കാര്യത്തിൽ യു.ഡി.എഫിനെ തടഞ്ഞതെന്നും പ്രതിപക്ഷത്തിന്​ സ്വകാര്യ ബിൽ അവതരിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങൾ വേണ്ടിവന്നാൽ നേരിട്ടുകണ്ട്​ എൻ.എസ്​.എസ്​ നേതൃത്വത്തെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തൃശൂരിലെത്തിയ പ്രതി​പക്ഷ നേതാവ്​ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

എൽ.ഡി.എഫി​െൻറ സർക്കാർ മൂന്ന്​ ലക്ഷത്തോളം അനധികൃത നിയമനങ്ങൾ നടത്തിയതിനെ വിമർശിക്കു​േമ്പാൾ ഉമ്മൻ ചാണ്ടി സർക്കാരി​െൻറ കാലത്തും നിയമനങ്ങൾ നടന്നുവെന്നാണ്​ തിരിച്ച്​ പറയുന്നത്​. കഴിഞ്ഞ സർക്കാരി​െൻറ തെറ്റ്​ ആവർത്തിക്കാനാണോ മറ്റൊരു സർക്കാർ വന്നത്​?. അന്ന്​ ചെയ്​തത്​ തെറ്റാണെങ്കിൽ ഞങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റില്ലേ? എല്ലാം ശരിയാക്കാനല്ലേ ഈ സർക്കാർ വന്നത്​​​? ഇതിനാണ്​ മുഖ്യമന്ത്രി മറുപടി പറയേണ്ടത്​. സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ഇളക്കിവിട്ടത്​ പ്രതിപക്ഷമല്ല. അവർ നടത്തുന്നത്​ ജീവിത സമരമാണ്​.

തവനൂരിൽ മത്സരിക്കാൻ കെ.ടി. ജലീൽ വെല്ലുവിളിച്ചത്​ ചൂണ്ടിക്കാട്ടിയപ്പോൾ 140 മണ്ഡലത്തിലും പ്രതിപക്ഷ നേതാവാണ്​ മത്സരിക്കുന്ന​ത്​ എന്നായിരുന്നു മറുപടി. കത്വ ഫണ്ട്​ തിരിമറി ആരോപണത്തിൽ യൂത്ത്​ ലീഗ്​ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ പരാമർശം പിൻവലിച്ച്​ മാപ്പ്​ പറഞ്ഞിട്ടുണ്ട്​. രാമക്ഷേത്ര നിർമാണത്തിന്​ എൽദോസ്​ കുന്നപ്പള്ളി എം.എൽ.എ പിരിവ്​ നൽകിയതെന്ന്​ മറ്റൊരു ക്ഷേത്രത്തിനാണെന്ന്​ തെറ്റിധരിച്ചാണെന്ന്​ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്​. ദിഗ്വിജയ്​ സിങും സംഭാവന നൽകിയത്​ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാജ്യത്ത്​ കോൺഗ്രസുകാർ ചെയ്യുന്നതിനെല്ലാം തനിക്ക്​ മറുപടി പറയാനാവുമോ എന്നായിരുന്നു മറുചോദ്യം.

കോൺഗ്രസി​െൻറ സ്ഥാനാർഥി പട്ടിക ആയിട്ടില്ല. മാണി സി. കാപ്പൻ എൽ.ഡി.എഫ്​ വിട്ട്​ വരുമെന്ന്​ വ്യക്തമാക്കിയാൽ പാലാ സീറ്റി​െൻറ കാര്യം ആലോചിക്കാം. എൽ.ഡി.എഫിൽനിന്ന്​ വരും ദിവസങ്ങളിൽ പലരും യു.ഡി.എഫിലേക്ക്​ വരുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaSabarimala News
News Summary - Sabarimala: meet NSS leadership to change misconception - Chennithala
Next Story