Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകർ​...

മാധ്യമപ്രവർത്തകർ​ സന്നിധാനത്തേക്ക്​: 11 മണിക്ക്​ ശേഷം തീർഥാടകർക്ക്​ പമ്പയിലേക്ക്​ പോകാം

text_fields
bookmark_border
മാധ്യമപ്രവർത്തകർ​ സന്നിധാനത്തേക്ക്​: 11 മണിക്ക്​ ശേഷം തീർഥാടകർക്ക്​ പമ്പയിലേക്ക്​ പോകാം
cancel

പത്തനംതിട്ട: ​അനിശ്ചിതത്വത്തിനൊടുവിൽ മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ പൊലീസ്​ അനുമതി നൽകി. കർശന പരിശോധനകൾക്ക്​ ശേഷമാണ്​ മാധ്യമപ്രവർത്തകരെ കത്തിവിട​​ുന്നത്​.

പമ്പയിലേക്ക് കടത്തിവിട്ട മാധ്യമപ്രവര്‍ത്തകരെ എട്ടുമണിമുതല്‍ സന്നിധാനത്തേക്ക് കയറ്റിവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണത്താൽ സന്നിധാനത്തേക്ക്​ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന്​ ഒമ്പതു മണിയോടെയാണ്​ മാധ്യമപ്രവർത്തകരെ കടത്തിവിടാൻ തീരുമാനിച്ചത്​.

എരുമേലിയിൽ നിന്ന്​ തീർത്ഥാടകരുടെ വാഹനങ്ങൾ നിലക്കിലേക്ക്​ കടത്തിവിടാനും ആരംഭിച്ചു. നിലക്കലിൽ നിന്ന് 11 മണിക്ക് ശേഷം കെ.എസ്​.ആർ.ടി.സി ബസുകളിൽ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുമെന്നും പൊലീസ്​ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും പൊലീസ് അറിയിച്ചു. രണ്ട് എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും. സന്നിധാനത്ത്​ 15 വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്​. 50 വയസു കഴിഞ്ഞ വനിത പൊലീസുകാരെയാണ്​ നിയമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymedia personrestrictions
News Summary - Sabarimala : Media person allowed to enter Sabarimala -Kerala news
Next Story