Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഉൾപ്പെടുന്ന...

ശബരിമല ഉൾപ്പെടുന്ന വനഭൂമിയിൽ നിർമാണം പാടില്ലെന്ന് ഉന്നതാധികാര സമിതി

text_fields
bookmark_border
sabarimala-kerala news
cancel

ന്യൂഡൽഹി: ശബരിമല, പമ്പ, നിലക്കൽ വനഭൂമിയിൽ നിർമാണം പാടില്ലെന്ന് ഉന്നതാധികാര സമിതി. നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

കുടിവെള്ള വിതരണം, ശൗചാലയം എന്നിവയുടെ നിർമാണം മാത്രമേ അന്തിമ മാസ്റ്റർപ്ലാൻ തയാറാകുന്നത് വരെ അനുവദിക്കാൻ സാധിക്കൂ. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിമ്മിക്കാൻ അനുവദിക്കരുത്.

നദിക്കരയിൽ നിർമിച്ച കെട്ടിടങ്ങൾ കാരണം പ്രളയ കാലത്ത് ദുരന്തത്തിന്‍റെ തീവ്രത വർധിച്ചിരുന്നു. അനധികൃത നിർമാണ പ്രവർത്തനം നടത്തിയവർക്ക് എതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ഇടക്കാല റിപ്പോർട്ട് സുപ്രീംകോടതി ജസ്റ്റിസ് മദൻ ലോക്കൂർ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Master Plansupreme court
News Summary - Sabarimala Master Plan supreme court -Kerala News
Next Story