Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകരവിളക്ക്...

മകരവിളക്ക് ഉത്സവത്തിന്​ ശബരിമല നട തുറന്നു

text_fields
bookmark_border
shabarimala
cancel
camera_alt?????????? ????????????? ?????? ?? ????????? ??????? ??????? ????? ???????? ????????? ?.??. ??????????? ???????????? ?????????

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യാ​ണ്​  ന​ട തു​റ​ന്ന​ത്. തു​ട​ർ​ന്ന് ആ​ഴി തെ​ളി​ച്ച​തോ​ടെ ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി. വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ  ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച 3.30ന് ​ന​ട തു​റ​ക്കും. തു​ട​ർ​ന്ന് അ​ഭി​ഷേ​കം ന​ട​ക്കും. മ​ക​ര​വി​ള​ക്ക് കാ​ല​ത്തെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ജ​നു​വ​രി 11ന് ​ന​ട​ക്കും. 12ന് ​തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ​ന്ത​ള​ത്തു​നി​ന്ന്​ പു​റ​പ്പെ​ടും.

പ​മ്പ​സ​ദ്യ​യും പ​മ്പ​വി​ള​ക്കും 13നാ​ണ്. 14നാ​ണ്​ മ​ക​ര​വി​ള​ക്ക്. അ​ന്നു​മു​ത​ൽ 18വ​രെ മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. 19ന് ​പ​ന്ത​ളം രാ​ജാ​വി​​െൻറ ദ​ർ​ശ​നം. 20ന് ​രാ​വി​ലെ ന​ട അ​ട​ക്കും. തു​ട​ർ​ന്ന് തി​രു​വാ​ഭ​ര​ണ​യാ​ത്ര പ​ന്ത​ള​ത്തേ​ക്ക് മ​ട​ക്കം. 21ന് ​പെ​രു​നാ​ട് ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തും. 23ന് ​രാ​വി​ലെ പ​ന്ത​ള​ത്ത് തി​രി​കെ എ​ത്തും. തു​ട​ർ​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ പ​ന്ത​ളം  കൊ​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Mandalakalam 2017Makaravilakku Festival
News Summary - Sabarimala Mandalakalam: Makaravilakku Festival Started -Kerala News
Next Story