മണ്ഡല-മകരവിളക്ക്: സുരക്ഷ ചുമതല എ.ഡി.ജി.പിമാർക്ക്
text_fieldsതിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സുരക്ഷ ചുമതല എ.ഡി.ജി.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. എ.ഡി.ജി.പിമാരായ എസ്. ആനന്ദകൃഷ്ണന്, എസ്. അനില്‍കാന്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷയൊരുക്കുക. ദർശനത്തിനെത്തുന്ന സ്ത്രീകൾ ഉൾപ്പെടെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ഹൈകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം.
കൂടുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ശബരിമല സുരക്ഷക്ക് നിയോഗിക്കും.ഏകോപന ചുമതല എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണനായിരിക്കും. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍ കാന്താണ് ചീഫ് പൊലീസ് കണ്ട്രോളർ. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയൻറ് കണ്‍ട്രോളറുടെ ചുമതല വഹിക്കും. സന്നിധാനത്തിെൻറയും പമ്പയിലെയും ചുമതല രണ്ട് ഐ.ജിമാര്‍ക്കും നല്കി. എട്ട് എസ്.പിമാരെയും ശബരിമലയില്‍ സുരക്ഷ ചുമതലക്ക് നിയോഗിക്കും.
സന്നിധാനത്ത് സുരക്ഷക്ക് രണ്ട് എസ്.പിമാരുണ്ടാകും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും രണ്ട് എസ്.പിമാര്‍ വീതമുണ്ടാകും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലും ഒാരോ എസ്.പിമാര്‍ സുരക്ഷ ചുമതല വഹിക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സേനാംഗങ്ങള്‍ ഉള്‍പ്പെടെ 5000 പൊലീസുകാരാണ് സുരക്ഷക്ക് അണിനിരക്കുക. സ്പെഷൽ ഒാഫിസർമാരെയും നിയോഗിക്കും. തിങ്കളാഴ്ച സുരക്ഷ ക്രമീകരണം വിലയിരുത്താൻ പൊലീസ് ഉന്നതതല യോഗം ചേർന്നില്ലെന്ന് അധികൃതർ പറഞ്ഞു.
ശബരിമല തീർഥാടകരുടെ പ്രയാണം വേഗത്തിലാക്കാൻ ആലോചന
തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിലെ ക്യൂം കോംപ്ലക്സിൽ തീർഥാടകരുടെ പ്രയാണം വേഗത്തിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നതതലയോഗത്തിൽ ആലോചന.
തിങ്കളാഴ്ച ഹൈപവർ കമ്മിറ്റി യോഗം നിർദേശങ്ങളും പ്രായോഗിക വശങ്ങളും ചർച്ച ചെയ്തു. മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർഥാടകർക്ക് ശൗചാലയങ്ങളും കുടിവെള്ള സംവിധാനവും അധികമായി ഏർപ്പെടുത്തും.
നവംബർ ഒന്നിന് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കും. തീർഥാടകരുടെ സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പരിഷ്കാര നടപടികളാണ് കൊണ്ടുവരുക. അപകടസാധ്യത കുറക്കുന്നതിന് കരുതലെടുക്കും. മണ്ഡല-മകരവിളക്ക് കാലത്ത് അടിയന്തരമായി ഏർപ്പെടുത്തേണ്ട സംവിധാനത്തെക്കുറിച്ചുള്ള ചർച്ച ചൊവ്വാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
