Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ സുധീർ നമ്പൂതിരി...

എ.കെ സുധീർ നമ്പൂതിരി ശ​ബ​രി​മല മേല്‍ശാന്തി; എം.എസ് പരമേശ്വരൻ നമ്പൂതിരി മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി

text_fields
bookmark_border

ശ​ബ​രി​മ​ല: ശ്രീ​ധ​ർ​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലും മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലും പു​തി​യ മേ​ൽ​ശാ​ന്തി​ മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​പ്പു​റം തി​രൂ​ർ തി​രു​നാ​വാ​യ അ​രീ​ക്ക​ര മ​ന എ.​കെ. സു​ധീ​ർ ന​മ്പൂ​തി​രി​യാ​ണ് ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി. ആ​ലു​വ പു​ളി​യ​നം പാ​റ​ക്ക​ട​വ് മാ​ട​വ​ന മ​ന​യി​ൽ എം.​എ​സ്. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യും. ഇ​വ​ർ അ​ടു​ത്ത തീ​ർ​ഥാ​ട​നം തു​ട​ങ്ങു​ന്ന വൃ​ശ്ചി​കം ഒ​ന്നി​ന് ചു​മ​ത​ല​യേ​ൽ​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് സ​ന്നി​ധാ​ന​ത്ത് ഇ​രു​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും മു​ന്നി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് മേ​ൽ​ശാ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി പ​ട്ടി​ക​യി​ൽ ഒ​മ്പ​ത്​ പേ​രാ​ണ്​ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ് എ.​കെ. സു​ധീ​ർ ന​മ്പൂ​തി​രി. എ​ൻ. സ​ന്തോ​ഷ് കു​മാ​റാ​ണ് ശ​ബ​രി​മ​ല​യി​ലെ പു​തി​യ ഉ​ൾ​ക്ക​ഴ​കം (കീ​ഴ്ശാ​ന്തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala templemalayalam newsMalikappuram temple
News Summary - Sabarimala, Malikappuram Melsanthi Selection -Kerala News
Next Story