Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: ഇന്ന് ഹൈകോടതി പ്രത്യേക സിറ്റിങ്

text_fields
bookmark_border
kerala high court
cancel

കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികളിൽ ശനിയാഴ്ച ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തി വാദം കേൾക്കും.

ഉന്നത ഭരണഘടന മൂല്യങ്ങളുടെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജികളാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണു നാരായണൻ തുടങ്ങിയവരാണ് ഹരജിക്കാർ. പൊതു ക്ഷേത്രമായ ശബരിമലയുമായി ബന്ധപ്പെട്ട ഈ വ്യവസ്ഥ ഭരണഘടനയുടെ ഔന്നത്യത്തിന് എതിരാണെന്നും ചാതുർവർണ്യ വ്യവസ്ഥ നടപ്പാക്കുന്നതാണെന്നുമാണ് ഇവരുടെ വാദം.

ജാതിമേധാവിത്വം അനുവദിക്കാനാവില്ല. കാരായ്മ പ്രകാരം നിയമിതരാവുകയല്ല, മേൽശാന്തിമാരെ വിദഗ്ധരാണ് തെരഞ്ഞെടുക്കുന്നതെന്നും ഹരജിക്കാർ വാദിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala malikappuram head priest appointment-high court special sitting
Next Story