ശബരിമല ചോർച്ച: അറ്റകുറ്റപ്പണിക്ക് ഹൈകോടതിയുടെ അനുമതി
text_fieldsകൊച്ചി: ശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാക്കിയത് പ്രകാരമുള്ള അറ്റകുറ്റപ്പണിക്ക് ഹൈകോടതിയുടെ അനുമതി.
ശബരിമല നട തുറക്കുന്ന സെപ്റ്റംബർ ഏഴിന് മുമ്പ് മേൽക്കൂരയുടെ അറ്റകുറ്റപ്പണി പൂർത്തിയാകും വിധം ജോലികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം പ്രകാരമാണ് ജോലികൾ നടത്തേണ്ടത്. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിഷയം പരിഗണിച്ചത്.
ദേവസ്വം ചീഫ് എൻജിനീയറുടെ റിപ്പോർട്ടും കോടതി പരിശോധിച്ചു.

