Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകും​ഭ​മാ​സ പൂ​ജ:...

കും​ഭ​മാ​സ പൂ​ജ: ശബരിമലയിൽ നിരോധനാജ്ഞ വേണമെന്ന് പൊലീസ്

text_fields
bookmark_border
കും​ഭ​മാ​സ പൂ​ജ: ശബരിമലയിൽ നിരോധനാജ്ഞ വേണമെന്ന് പൊലീസ്
cancel

പ​ത്ത​നം​തി​ട്ട: കും​ഭ​മാ​സ പൂ​ജാ​വേ​ള​യിൽ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. ഇന്ന് അർധരാത് രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി ആവശ്യപ്പെട്ടത്. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടർ മാധ്യമങ്ങളെ അറിയിച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി​യ​ സാഹചര്യത്തിൽ കും​ഭ​മാ​സ പൂ​ജാ​വേ​ള​യിലും സ​ന്നി​ധാ​ന​​ത്ത് അശാന്തിക്ക് വഴിവെച്ചേക്കാമെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. കും​ഭ​മാ​സ പൂ​ജയ്ക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്. 17 വ​രെ​ ദർശനം ഉണ്ടാകും.

കേ​സി​ൽ അ​ന്തി​മ വി​ധി വ​രും​മു​മ്പ്​ ഇ​നി യു​വ​തി പ്ര​വേ​ശ​ന​മു​ണ്ടാ​കാ​തെ നോ​ക്ക​ൽ​ ത​ങ്ങ​ളു​ടെ അ​ഭി​മാ​ന പ്ര​ശ്​​ന​മാ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി നേ​തൃ​ത്വം ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsKumbha Masam Pooja
News Summary - Sabarimala Kumbha Masam Pooja -Kerala News
Next Story