നിലക്കൽ-പമ്പ കെ.എസ്.ആർ.ടി.സി നിരക്ക് കൂട്ടി
text_fieldsശബരിമല: നിലക്കൽ-പമ്പ ചെയിൻ സർവിസിെൻറ നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ആർ.ടി.സി. 31ൽനിന്ന് 40 രൂപയായാണ് വർധിപ്പിച്ചത്. ഇൗ നിരക്കാണ് ഞായറാഴ്ച മുതൽ ഇൗടാക്കുന്നത്. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിയുടെ നിർദേശത്തെ തുടർന്നാണ് ചാർജ് വർധിപ്പിച്ചതെന്ന് നിലക്കലിൽ കെ.എസ്.ആർ.ടി.സിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. നിലക്കലിൽനിന്ന് പമ്പയിലേക്ക് 23 കി.മീ. മാത്രമാണുള്ളത്.
ശബരിമലയിൽ സർവിസ് നടത്തുന്ന ബസുകളിൽനിന്ന് അമിത ചാർജ് ഇൗടാക്കരുതെന്ന് ഹൈകോടതി നിർദേശമുള്ളതാണ്. ഇതു വകവെക്കാതെയാണ് ഇപ്പോൾ അമിത ചാർജ് ഇൗടാക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് പമ്പയിലെത്താൻ തീർഥാടകർക്ക് ആശ്രയം.
