Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിനെത്തിയ...

ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര യുവതിയെ തടഞ്ഞു

text_fields
bookmark_border
Sabarimala
cancel
ശബരിമല: ദർശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശി യുവതിയെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞു. മരക്കൂട്ടവും കടന്ന് ​ ശബരീപീഠത്തിനു സമീപം വരെയെത്തിയ യുവതിയെ 20ഒാളം പേർ തടയുകയായിരുന്നു. വെള്ളിയാഴ്​ച രാവിലെ 11.30ഒാടെയാണ് ഇവർ മലകയറി എത്തിയത്.

മുന്നോട്ടുപോയാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന്​ പൊലീസ്​ മുന്നറിയിപ്പ്​ നൽകിയതോടെ യുവതി പൊലീസ് സംരക്ഷണയിൽ പമ്പയിലേക്ക് മടങ്ങി. തുടർന്ന് ഇവരുടെ ഭർത്താവും കുട്ടികളുമടങ്ങുന്ന സംഘം ദർശനത്തിനു സന്നിധാനത്തെത്തി. തീർഥാടക തിരക്ക് വെള്ളിയാഴ്​ചയും കുറവായിരുന്നു. കഴിഞ്ഞ ദിവസങ്ങളി​െലപോലെ എത്തിയവരിൽ ഭൂരിപക്ഷവും ഇതരസംസ്ഥാന തീർഥാടകരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newscpm vs bjpmalayalam newsSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - sabarimala -kerala news
Next Story