Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട തുറന്നു;...

ശബരിമല നട തുറന്നു; ആദ്യദിനം ശാന്തം

text_fields
bookmark_border
ശബരിമല നട തുറന്നു; ആദ്യദിനം ശാന്തം
cancel

ശ​ബ​രി​മ​ല: കും​ഭ​മാ​സ പൂ​ജ​ക്കാ​യി ശ​ബ​രി​മ​ല ന​ട ചൊ​വ്വാ​ഴ്​​ച തു​റ​ന്നു. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ത​ന്ത് രി ക​ണ്​​ഠ​ര​ര്​ രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ന​ട തു​റ​ ന്നു. വി​ശേ​ഷാ​ൽ പൂ​ജ​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​ത്രി 10ന്​ ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 17ന്​ ​രാ​ത്രി ന​ട അ​ട​​ക്കും.

അ​തു​വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക്​ 12 വ​രെ നെ​യ്യ​ഭി​ഷേ​കം, രാ​ത്രി പ​ടി​പൂ​ജ എ​ന്നി​വ ഉ​ണ്ടാ​കും. യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ക​ന​ത്ത സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​ട തു​റ​ന്ന ചൊ​വ്വാ​ഴ്​​ച യു​വ​തി​ക​ളാ​രും എ​ത്താ​ത്ത​തി​നാ​ൽ സ്ഥി​തി ശാ​ന്ത​മാ​യി​രു​ന്നു.

സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ എ​സ്.​പി​മാ​ർ​ക്കും ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10ന്​ ​ശേ​ഷ​മാ​ണ്​ നി​ല​ക്ക​ലി​ൽ​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക്​ ക​ട​ത്തി​വി​ട്ട​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala News
News Summary - sabarimala- kerala news
Next Story