Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലക്കലിലെ...

നിലക്കലിലെ സൗകര്യങ്ങളിൽ ഹൈകോടതി നിരീക്ഷണ സംഘത്തിന്​ തൃപ്​തി; നടക്കുന്നത്​ തെറ്റായ പ്രചാരണങ്ങൾ

text_fields
bookmark_border
നിലക്കലിലെ സൗകര്യങ്ങളിൽ ഹൈകോടതി നിരീക്ഷണ സംഘത്തിന്​ തൃപ്​തി; നടക്കുന്നത്​ തെറ്റായ പ്രചാരണങ്ങൾ
cancel

നിലക്കൽ: തീർ​ഥാടകർക്കായി നിലക്കലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്​തി ​അറിയിച്ച്​ ഹൈകോടതി നിയോഗിച്ച ശബര ിമല നിരീക്ഷണ സംഘം. നിലക്കലും പമ്പയും സന്ദർശിച്ച സംഘം ചൊവ്വാഴ്​ച സന്നിധാനത്ത്​ അവലോകന യോഗം ചേരും. നിലക്കലിലും പമ്പയിലും പാർക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാൻറ്​, കുടിവെള്ള വിതരണ സംവിധാനം, ഭക്ഷണം, യാത്രാസൗകര്യം, ശൗചാലയങ്ങളുടെ സ്ഥിതി എന്നിവയെല്ലാം നേരിട്ടുകണ്ട ശേഷമാണ്​ അവർ അഭിപ്രായം അറിയിച്ചത്​. നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുകയും ​ൈഹകോടതിയിൽ പരാതികൾ എത്തുകയും ചെയ്​തതി​​​െൻറ അടിസ്ഥാനത്തിലാണ്​ ഹൈകോടതി നേരിട്ട്​ മൂന്നംഗ സംഘത്തെ നിയോഗിച്ചത്​.

സംഘാംഗങ്ങളായ ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ എസ്​. സിരിജഗൻ, ഡി.ജി.പി എ. ഹേമ​ചന്ദ്രൻ എന്നിവരാണ്​ തിങ്കളാഴ്​ച നിലക്കലിലെത്തിയത്​. തെറ്റായ പ്രചാരണങ്ങളാണ്​ നടക്കുന്നതെന്നും പറയുന്നതുപോലെ അസൗകര്യങ്ങൾ ഉള്ളതായി തങ്ങൾക്ക്​ ​േതാന്നുന്നില്ലെന്നും സംഘം പ്രതികരിച്ചു. കെ.എസ്​.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, ശബരിമല ​എക്​സിക്യൂട്ടിവ്​ ഒാഫിസർ അജിത്​കുമാർ എന്നിവരുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. സർക്കാറി​​​െൻറയും ദേവസ്വം ബോർഡി​​​െൻറയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ഇവരെ കാണാൻ തയാറായില്ല. തങ്ങൾ നേരിട്ട്​ സന്ദർശിച്ച്​ വിവരങ്ങൾ ശേഖരിച്ചുകൊള്ളാമെന്നായിരുന്നു നിലപാട്​.

നിലക്കലിൽനിന്ന്​ കെ.എസ്​.ആർ.ടി.സി ഇലക്​ട്രിക്​ ബസിൽ പമ്പയിലെത്തി അവിടെയും വിശദമായ പരിശോധന​ നടത്തി​. ഹിൽ ടോപ്പിൽ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം നിർമി​ക്കാനുള്ള സൗകര്യം നോക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന വിലയിരുത്തലിലെത്തി. പമ്പയിലെ ശൗചാലയങ്ങളും കണ്ടു. പഴയ കെട്ടിടത്തിലെ ശുചിമുറികൾ പ്രളയ ശേഷം പുതുക്കിപ്പണിത്​​ 270 എണ്ണം പ്രവർത്തിക്കുന്നുണ്ട്​. കൂടാതെ 60 ബയോടോയ്​ലറ്റുകളും 40 ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ്​ അറിയിച്ചു. ഇത്​ മതിയാകുമോയെന്ന ചോദ്യം ഉയർന്നെങ്കിലും 500 എണ്ണം നിലക്കലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്നും സന്നിധാനം വരെ ഇടക്കിടെ ടോയ്​ലറ്റ്​ ഉണ്ടെന്നും അറിയിച്ചതോടെ സംഘം​ തൃപ്​തരായി.

രാമമൂർത്തി മണ്ഡപത്തി​​​െൻറ സ്ഥലത്ത്​ താൽക്കാലിക വിരിപ്പന്തൽ സ്ഥാപിച്ചത്​ സൗകര്യപ്രദമാണെന്നാണ്​ നിഗമനം. ഇതിനടുത്ത്​ പുതുക്കിപ്പണിത കെട്ടിടത്തിൽ ക്ലോക്ക്​ റൂമും ഹോട്ടലുകളും പ്രവർത്തിക്കുന്നതും സന്ദർശിച്ചു. ചൊവ്വാഴ്​ച സംഘം സന്നിധാനത്ത്​ എത്തും. അവിടെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം വിശദമായ അഭിപ്രായം പറയാമെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictBJPsupreme court
News Summary - sabarimala - kerala news
Next Story