Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതിവിധി...

സുപ്രീംകോടതിവിധി അതേപടി നടപ്പാക്കും -മുഖ്യമന്ത്രി

text_fields
bookmark_border
സുപ്രീംകോടതിവിധി അതേപടി നടപ്പാക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീ​​പ്രവേ​ശനത്തിൽ സുപ്രീംകോടതിവിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്​. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതിവിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്​. ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം.

മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാൻ ആര്‍. ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ.ആര്‍. മീര, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങി​​​െൻറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.ആര്‍. നായര്‍, ലോക്​സഭ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയുടെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 7.30ന്​ വാര്‍ത്താചാനലുകളില്‍ സംപ്രേഷണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimharthalTensionnsswomenkerala newsrahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - sabarimala - kerala news
Next Story