പമ്പയില്‍ വൈദ്യുതിയും കുടിവെള്ളവും 12ന് മുമ്പ് സജ്ജമാക്കാന്‍ നിര്‍ദേശം
text_fieldsപത്തനംതിട്ട: മാസപൂജക്ക് ശബരിമല നട ഈ മാസം 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ വൈദ്യുതി-കുടിവെള്ള വിതരണ സംവിധാനങ്ങൾ 12ന് മുമ്പ് സജ്ജീകരിക്കാന്‍ കലക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ഒരുലക്ഷത്തിലധികം ആളുകള്‍ മാസപൂജക്ക് വരാറുണ്ട്. ഇൗ സമയത്ത് എത്തുന്നവര്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പമ്പ മണപ്പുറത്തെ വൈദ്യുതി തൂണുകളും തെരുവുവിളക്കുകളും ഉള്‍പ്പെടെ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ താൽക്കാലിക വെളിച്ച സംവിധാനം ഏർപ്പെടുത്തേണ്ടിവരും.
വന്‍തോതില്‍ മണല്‍ അടിഞ്ഞത് നീക്കി പോസ്റ്റുകള്‍ സ്ഥാപിക്കണം. നൂറ്റമ്പതോളം വൈദ്യുതി പോസ്റ്റുകളാണ് തകരാറിലായത്. പുതിയ പോസ്റ്റുകള്‍ എത്തിച്ചിട്ടുണ്ട്. ട്രാക്ടര്‍ പോകാൻ സംവിധാനമായാൽ സന്നിധാനത്തേക്ക് വൈദ്യുതി പോസ്റ്റുകൾ എത്തിക്കും. സന്നിധാനത്തെ വൈദ്യുതി 12ഓടെ പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
