Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനകദുര്‍ഗയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
കനകദുര്‍ഗയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
cancel

മഞ്ചേരി: ശബരിമല ദർശനം നടത്തിയ കനകദുര്‍ഗയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് തിരിച്ച ആംബുലന്‍സ് തടഞ്ഞ കേസില്‍ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ ആറ് ബി.ജെ.പി പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ജി. ഉപേന്ദ്രന്‍ (59), എളങ്കൂര്‍ സ്വദേശി പി.വി. മുരളീധരൻ (58), മഞ്ഞപ്പറ്റ സ്വദേശി എം. അനൂപ് (32), പയ്യനാട് സ്വദേശി കെ. അഭിലാഷ് (26), നറുകര സ്വദേശി ശശിധരന്‍ (53), ചെങ്ങര സ്വദേശി സജിത്ത് (34) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ തള്ളിയത്. അന്യായമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ, വഴിതടയല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala kanakadurga -Kerala News
Next Story