ശബരിമല: ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു
text_fieldsകാളികാവ്: ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി പിന്തുണയോടെ നടക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ മലയോര പ്രദേശങ്ങളായ കാളിക ാവ്, ചോക്കാട് മേഖലകളില്‍ ജനജീവിതത്തെ ബാധിച്ചു. പ്രധാന അങ്ങാടികളില്‍ കടകള്‍ അടഞ്ഞ് കിടന്നു.
കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസ് സര്‍വീസുകള്‍ നടന്നില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ഗതാഗതം നടത്തി. വാഹന ഗതാഗതം തടസപ്പെടുത്താനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ നീക്കം കാളികാവ് പൊലീസ് വിലക്കി. പ്രതിഷേധത്തിന്‍റെ ഭാഗമായി സമരാനുകൂലികള്‍ പ്രകടനം നടത്തി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് സി.പി അറുമുഖന്‍ ഉദ്ഘാടനം ചെയ്തു. ടി. ദിവാകന്‍, സജീവന്‍, രാമകൃഷ്ണന്‍ കൃഷ്ണന്‍, പെവുന്തറ ഉമേഷ്, രഞ്ജിത് അടക്കാക്കുണ്ട്, പരമേശ്വന്‍, കളത്തില്‍ ദാസന്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
