Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശികലയുടെ മൂത്ത ചേട്ടനാണ് ചെന്നിത്തല -ദേവസ്വം മന്ത്രി

text_fields
bookmark_border
ശശികലയുടെ മൂത്ത ചേട്ടനാണ് ചെന്നിത്തല -ദേവസ്വം മന്ത്രി
cancel

സന്നിധാനം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ മൂത്ത ചേട്ടനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് ലോകത്തോട് കള്ളം പറയുന്നു. നിജസ്ഥിതി മനസിലാക്കാൻ പ്രതിപഷ നേതാവിനെ ക്ഷണിക്കുന്നു. ഒപ്പം താനും വരാമെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സൗകര്യങ്ങളെ കുറിച്ച് പരാതികളില്ല. പ്രളയത്തിന് ശേഷം ശബരിമലയിൽ അധിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിലെ മണൽ നീക്കാനുള്ള തീരുമാനമെടുക്കാൻ അനുമതി തേടി ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ദേവസ്വത്തിലെ ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ശശികല വ്യാജ പ്രചരണം നടത്തുകയാണെന്നും മന്ത്രി കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

രാവിലെ ശബരിമല തന്ത്രി കണ്ഠര് രാജീവരരുമായും മേൽശാന്തിയുമായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala kadakampally surendran kp sasikala ramesh chennithala -Kerala News
Next Story