തന്ത്രിയെ നിയമിക്കാനും മാറ്റാനും ബോർഡിന് അധികാരമുണ്ട് -ദേവസ്വം മന്ത്രി
text_fieldsകൊച്ചി: ശബരിമല തന്ത്രിയെ മാറ്റാനാവില്ലെന്ന താഴമൺ മഠത്തിന്‍റെ നിലപാട് തള്ളി സംസ്ഥാന സർക്കാർ. 2006ൽ തന്ത്രിയെ മ ാറ്റിയതും നിലവിലുള്ള തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോർഡ് ആണ്. അതു കൊണ്ട് തന്ത്രിയെ മാറ്റാനും അധികാരമുണ്ടെന്ന ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തന്ത്രി കുടുംബം വിശദീകരണ കുറിപ്പ് ഇറക്കിയത് അനുചിതമാണ്. വി വാദമുണ്ടാക്കാതെ നട അടച്ചതിന് വിശദീകരണം നൽകുകയാണ് തന്ത്രി ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ തന്ത്രിയാണ് പരമാധികാരിയെന്ന് ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ മഠം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാവില്ല. തന്ത്രിമാരെ ദേവസ്വം ബോര്‍ഡ് നിയമിക്കുന്നതല്ല. താന്ത്രികാവശം കുടുംബപരമായി കിട്ടുന്നതാണ്.
ക്ഷേത്രത്തിലെ പൂജാധികാര്യങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളം കിട്ടുന്നില്ല. ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വീകരിക്കുന്നത്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ക്രിസ്തുവിന് 100 വര്‍ഷം മുന്‍പ് പരശുരാമ മഹര്‍ഷി കല്‍പ്പിച്ചു നല്‍കിയതാണ് താഴമണ്‍ മഠത്തിന് ശബരിമല തന്ത്രം.
ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പങ്ങള്‍ക്ക് അനുസൃതമാണ്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്ര പ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. ഇത് സംബന്ധിച്ചുളള അന്തിമ തീരുമാനവും പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.
തന്ത്രിമാരുടെ പരമാധികാരത്തെ സ്ഥാപിക്കുന്ന സുപ്രീകോടതി വിധികളും നിലവിലുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് വിഷമമുണ്ടാക്കുന്നെന്ന് പത്രക്കുറിപ്പില്‍ മഠം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
