Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കോൺഗ്രസ്​...

ശബരിമല: കോൺഗ്രസ്​ ഭരണത്തിൽവന്നാൽ നിയമനിർമാണം നടത്തും -കെ. സുധാകരൻ

text_fields
bookmark_border
ശബരിമല: കോൺഗ്രസ്​ ഭരണത്തിൽവന്നാൽ  നിയമനിർമാണം നടത്തും -കെ. സുധാകരൻ
cancel

കോഴിക്കോട്: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽവന്നാൽ ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധിമറികടക്കാ ൻ നിയമനിർമാണം നടത്തുമെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ.

ശബരിമല വിഷയത്തില്‍ കേരളത്തിൽനിന്നു ള്ള കോൺഗ്രസ് എം.പിമാർ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങിയപ്പോൾ സോണിയ ഗാന്ധി ശാസിച്ചുവെന്ന രീതിയിലുള്ള വാർത്ത എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന് അറിയില്ല. വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കെ.സി. വേണുഗോപാൽ വിഷയം സഭയിൽ ഉന്നയിച്ചതെന്നും അദ്ദേഹം വാർത്തസ​േമ്മളനത്തിൽ പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശനത്തിനുശേഷം കേരളത്തിൽ നടന്ന അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. കലാപങ്ങളുടെ പേരിൽ ആദ്യം അറസ്​റ്റ്​ ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. കണ്ണൂരിൽ പിണറായിയുടെ വിശ്വസ്തനായ പൊലീസുകാരൻ ഷിജിത്തും മറ്റു രണ്ടുപേരുമാണ് ആക്​ടിവിസ്​റ്റുകൾക്ക് സുരക്ഷയൊരുക്കിയത്.

ഷിജിത്ത് എസ്.എഫ്.ഐയുടെ പഴയ ഏരി‍യ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്​ ശബരിമല ഡ്യൂട്ടിയില്ല. സ്ത്രീകൾ പ്രവേശിച്ചത് സർക്കാർ അറിവോടെയല്ലെന്ന്​ പറയുന്നത് കള്ളമാണ്​. പ്രവർത്തകരെ പ്രതികളും രക്തസാക്ഷികളുമാക്കി രാഷ്​ട്രീയ ലാഭമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമമെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala News
News Summary - sabarimala k sudhakaran -Kerala News
Next Story