ശബരിമലയിൽ നടത്തുന്നത് രണ്ടാം ബ്ലൂസ്റ്റാർ ഓപറേഷൻ -കെ. സുധാകരൻ
text_fieldsകണ്ണൂർ: ശബരിമലയിൽ രണ്ടാം ‘ബ്ലൂ സ്റ്റാർ ഓപറേഷനാ’ണ് സർക്കാർ നടത്തുന്നതെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. പൊലീസുകാരുടെ സാന്നിധ്യമാണ് സന്നിധാനത്തെ പ്രധാന പ്രശ്നം. ഭക്തജനങ്ങളെ സംരക്ഷിക്കാൻ സാധിക്കാത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും രാജിവെച്ചൊഴിയണം.
ജനമനസ്സിലെ വിശ്വാസം തകർക്കുകയെന്നതാണ് ഇടതുപക്ഷ സർക്കാറിെൻറ അജണ്ട. ശബരിമല വിഷയം കാൻസർ പോലെ വ്യാപിക്കുകയാണ്. ക്ഷേത്രഭരണം അവിശ്വാസികളുടെ കൈയിൽനിന്ന് മാറ്റണം. മന്ത്രിയും ചെയർമാനും രാജിവെക്കാത്തപക്ഷം ഇവരെ താഴെയിറക്കാൻ ശക്തമായ ജനമുന്നേറ്റമുണ്ടാകും. നേരത്തെ സന്നിധാനത്ത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ബി.ജെ.പിക്കാരോ നുഴഞ്ഞുകയറ്റുക്കാരോ ഇല്ല. കഴിഞ്ഞ ദിവസം രാത്രി അയ്യപ്പഭക്തരെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മുമ്പ് പൊലീസുകാർ ശബരിമലയിൽ പാലിച്ചിരുന്ന കീഴ്വഴക്കങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ കാക്കിയും ബൂട്ടും ബാറ്റണും ഉപയോഗിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്. സ്വാമി എന്ന് വിളിച്ചിരുന്നവർ എടാ പോടാ എന്നാണ് ഇപ്പോൾ വിളിക്കുന്നത്. പൊലീസുകാരുടെ വസ്ത്രങ്ങൾ ക്ഷേത്രപരിസരത്ത് ഉണങ്ങാനിടുന്നു. അയ്യപ്പന്മാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലുമുള്ള സൗകര്യമില്ല. ശബരിമലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒാർഡിനൻസ് ഇറക്കുന്നതിൽ കേന്ദ്രസർക്കാറിന് എന്തു തടസ്സമാണുള്ളതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കണം. സി.പി.എമ്മിെൻറ എന്തിനും തയാറായ ഒരുപറ്റമാളുകൾ അക്രമം ലക്ഷ്യമിട്ട് ആദിവാസികളുടെ സഹായത്തോടെ വനമേഖലയിൽകൂടി സന്നിധാനത്തേക്ക് നീങ്ങുന്നതായും സുധാകരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
