ശബരിമല: ജെല്ലിക്കട്ട് മാതൃകയില്‍ പ്രക്ഷോഭം –സനാതന സംരക്ഷണ സമിതി
text_fieldsകൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം തടയുന്നതിന് ജെല്ലിക്കെട്ട് മാതൃകയിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയായ സനാതന സംരക്ഷണ സമിതി.
വിശ്വാസികളെ അണിനിരത്തി പ്രാർഥനയജ്ഞമടക്കമുള്ള പരിപാടികൾ പ്രക്ഷോഭത്തിെൻറ ഭാഗമായി നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രക്ഷോഭത്തിെൻറ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാൻ 31ന് പന്തളം കൊട്ടാരത്തിൽ യോഗം ചേരും. ഒരുമതത്തിെൻറ കാര്യത്തിലും ഭരണഘടന ഇടപെടരുത്. സ്ത്രീ സംരക്ഷണത്തിെൻറ മുഖംമൂടിയിട്ട് വിശ്വാസികളെ ആക്രമിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സമിതി നേതാക്കള്‍ ആരോപിച്ചു. സ്വാമി ശിവാനന്ദഗിരി, ഡോ. എ. ഹരിനാരായണൻ, സുമേശ് കുമാര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
