ശബരിമല വിഷയത്തിൽ ആത്മഹത്യ: വേണുഗോപാലൻ നായർ മാനസികരോഗിയല്ല
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ മാനസിക രോഗി യായിരുന്നില്ലെന്ന് സഹോദരി. തെറ്റായ പരാമർശം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേ ന്ദ്രനെതിരെയും സ്വകാര്യ ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വേണുഗോപാലൻനായർ മാനസികരോഗിയാണെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് മന്ത്രി ഹാജരാക്കട്ടെ. സഹോദരൻ തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു. ഇൗ വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല.
മന്ത്രിമാരുടെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ അവർ ഇങ്ങനെ പറയുമോയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
