തീർഥാടകർ തിങ്ങിനിറഞ്ഞ് ശബരിമല; ജ്യോതി ദർശനത്തിന് പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷത്തിലധികം പേരെ
text_fieldsശബരിമല: ദർശന പുണ്യത്തിനായി ഭക്തജന ലക്ഷങ്ങൾ കാത്തിരിക്കുന്ന മകരവിളക്കിന് ദിനങ്ങൾ മാത്രം ശേഷിക്കെ തീർഥാടകരാൽ തിങ്ങിനിറഞ്ഞ് ശബരിമല.
മകരജ്യോതി ദർശനം സാധ്യമാകുന്ന ശബരിമലയിലെ പ്രധാന ഇടങ്ങളായ പാണ്ടിത്താവളത്തും കൊപ്രാക്കളത്തിന് സമീപവും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കം തകൃതിയാണ്. പാണ്ടിത്താവളത്തടക്കമുള്ള ഭാഗങ്ങളിൽ ബുധനാഴ്ചയോടെ തീർഥാടകർ പർണശാലകൾ കെട്ടി വിരിവെച്ചുതുടങ്ങും.
തീപിടിത്ത സാധ്യത ഒഴിവാക്കാൻ പർണശാലകളിൽ ആഹാരങ്ങൾ പാകംചെയ്യുന്നതിന് അഗ്നിരക്ഷ സേനയും പൊലീസും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജ്യോതി ദർശനം ലക്ഷ്യമാക്കി മലചവിട്ടുന്ന അന്തർ സംസ്ഥാന തീർഥാടകരിൽ 25 ശതമാനംപേർ പിൽഗ്രിം സെന്ററുകളിലും മറ്റ് വിരിയിടങ്ങളിലുമായി ഞായറാഴ്ച മുതൽ തമ്പടിച്ചുതുടങ്ങിയിട്ടുണ്ട്.
. മകരവിളക്ക് ദിനമായ 14ന് മൂന്നുലക്ഷത്തിലധികം തീർഥാടകർ ജ്യോതി ദർശനത്തിനും തിരുവാഭരണം ചാർത്തിയ അയ്യപ്പനെക്കണ്ട് തൊഴാനുമായി സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കുമെന്നാണ് ദേവസ്വം ബോർഡും പൊലീസും കണക്കുകൂട്ടുന്നത്. തീർഥാടകരുടെ മടക്കയാത്രക്കായി ആയിരത്തോളം ബസുകളാണ് കെ.എസ്.ആർ.ടി.സി അധികമായി ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

