ശബരിമല നടവരവ് 105.11 കോടി
text_fieldsശബരിമല: മണ്ഡലകാല ഉത്സവത്തിനായി നട തുറന്ന് 39 ദിവസം പിന്നിടുമ്പോൾ 32 ലക്ഷം ഭക്തര്‍ ദ ര്‍ശനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍. 105.11 കേ ാടിയാണ് ഇതുവരെ ലഭിച്ച വരുമാനം. പല കാരണങ്ങളാൽ മുൻ വർഷത്തെ അപേക്ഷിച്ച് തീർഥാടക രുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ ആകെ നടവരവിൽ 59 കോടിയുടെ കുറവാണ് ഉണ്ടായതെന്ന് അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.
മുൻ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 164.3 കോടിയിരുന്നു. കാണിക്ക ഇനത്തില്‍ മാത്രം ഡിസംബർ 25ന് രണ്ടു കോടി ലഭിച്ചു. മണ്ഡലകാലത്ത് മുൻ വർഷത്തെക്കാൾ അപ്പം വില്പന കൂടിയതായും അരവണ വിൽപന കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. തീർഥാടനം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും സര്‍ക്കാറും ദേവസ്വം ബോര്‍ഡും നടത്തിയ ഇടപെടലുകള്‍ കാരണം ശബരിമലയില്‍ മണ്ഡലകാലം സുഗമമായി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ ആശയക്കുഴപ്പമില്ലെന്നും എ. പദ്മകുമാര്‍ പറഞ്ഞു. ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചവർക്കെല്ലാം തിരിച്ചടിയേറ്റു. ഇതുവരെ ശരണം വിളിച്ചിട്ടില്ലാത്തവർ ശരണം വിളിച്ചുതുടങ്ങിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത സീസണ് മുമ്പായി 30,000 പേര്‍ക്ക് കൂടി വിരിവെക്കാൻ നിലക്കലില്‍ സംവിധാനം ഒരുക്കും.
മകരവിളക്കിെൻറ ഒരുക്കം വിലയിരുത്താനായി ഉന്നതതല യോഗം വിളിക്കുമെന്നും ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
