Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരി പാത: 2013ലെ...

ശബരി പാത: 2013ലെ അലൈൻമെൻറ്​ പ്രകാരം നിർമാണമാകാമെന്ന്​ ഹൈകോടതി

text_fields
bookmark_border
ശബരി പാത: 2013ലെ അലൈൻമെൻറ്​ പ്രകാരം നിർമാണമാകാമെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: നി​ർ​ദി​ഷ്​​ട ശ​ബ​രി റെ​യി​ൽ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2013ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന്​ അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മ​​െൻറി​ന്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി. ജ​ന​പ്ര​തി​നി​ധി​ക​ളു​െ​ട​യും പ്ര​തി​ഷേ​ധ​ക്കാ​രു​െ​ട​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗം തീ​രു​മാ​നി​ക്കു​ക​യും പി​ന്നീ​ട്​ റെ​യി​ൽ​വേ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​ത റൂ​ട്ടി​ലൂ​ടെ​യു​ള്ള പാ​ത നി​ർ​മാ​ണ​ത്തി​ന്​ ന​ട​പ​ടി​ക​ൾ തു​ട​രാ​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. 

കോ​ട്ട​യം ജി​ല്ല​യി​ലെ അ​ലൈ​ൻ​മ​​െൻറി​ൽ മാ​റ്റം​വ​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​ങ്ക​മാ​ലി-​എ​രു​മേ​ലി റെ​യി​ൽ​പാ​ത ആ​ക്​​ഷ​ൻ ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ ഇൗ ​ഉ​ത്ത​ര​വ്. ​അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന്​ തു​ട​ങ്ങു​ന്ന പാ​ത​ക്ക്​ കോ​ട്ട​യം ജി​ല്ല​യി​ലെ അ​ലൈ​ൻ​​മ​​െൻറി​നെ​പ്പ​റ്റി ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ഴാ​ണ്​ 2013ൽ ​പാ​ലാ​യും ഇൗ​രാ​റ്റു​പേ​ട്ട​യും ഒ​ഴി​വാ​ക്കി അ​ന്തി​നാ​ട്​-​ഭ​ര​ണ​ങ്ങാ​നം-​ചെ​മ്മ​ല​മ​റ്റം-​കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​രു​മേ​ലി റൂ​ട്ടി​ലൂ​ടെ പാ​ത കൊ​ണ്ടു​േ​പാ​കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.  

റെ​യി​ൽ​വേ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മ​​െൻറി​ൽ മാ​റ്റം​വ​രു​ത്തി പാ​ലാ​യും ഇൗ​രാ​റ്റു​പേ​ട്ട​യും ഒ​ഴി​വാ​ക്കി പാ​ത കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര​ജി. ചി​ല രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ്​ തീ​രു​മാ​ന​മെ​ന്നും ഇ​ത്​ അ​നു​വ​ദി​ച്ചാ​ൽ 19 വ​ർ​ഷ​മാ​യി കാ​ത്തി​രു​ന്ന ജ​ന​ങ്ങ​ളോ​ടു ചെ​യ്യു​ന്ന അ​നീ​തി​യാ​കു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. 
നേ​ര​േ​ത്ത തീ​രു​മാ​നി​ച്ച റൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ഷേ​ധമുണ്ടായപ്പോ​ഴാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ങ്ങി​യ​തെ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ റെ​യി​ൽ​വേ ചൂ​ണ്ടി​ക്കാ​ട്ടി. റെ​യി​ൽ​വേ​യു​ടെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച കോ​ട​തി, ഹ​ര​ജി ത​ള്ളി 2013ലെ ​അ​ലൈ​ൻ​മ​​െൻറ്​ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshighway developmentSabarimala News
News Summary - Sabarimala- Highway Development - Kerala news
Next Story