Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല : ഉന്നതതല യോഗം വിളിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം.
പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

