Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ഹൈകോടതി...

ശബരിമല: ഹൈകോടതി നിർദേശം ദേവസ്വം ബോർഡിന്​ അനുഗ്രഹമാകും

text_fields
bookmark_border
ശബരിമല: ഹൈകോടതി നിർദേശം ദേവസ്വം ബോർഡിന്​ അനുഗ്രഹമാകും
cancel

ശ​ബ​രി​മ​ല: പ​ര​മാ​വ​ധി തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി നി​ർ​ദേ​ശം ദേ​വ​സ്വം ബോ​ർ​ഡി​ന്​ അ​നു​ഗ്ര​ഹ​മാ​കും. ദേ​വ​സ്വം ബോ​ർ​ഡ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ പ​ര​മാ​വ​ധി തീ​ർ​ഥാ​ട​ക​രെ ക​യ​റ്റി​വി​ടാ​നാ​ണ്. അ​തു​വ​ഴി പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടു​ക​യെ​ന്ന​തും ബോ​ർ​ഡി​െൻറ ല​ക്ഷ്യ​മാ​ണ്.

ആ​ചാ​രം പാ​ലി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​െ​പ്പ​ടു​ത്തി ഭ​ക്ത​രെ ക​ട​ത്തി​വി​ടു​ന്ന​ത്​ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്നു​മു​ണ്ട്. ഇ​തോ​ടെ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം വി​വാ​ദ​മാ​കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്ക്​ ന​ട​തു​റ​ന്ന ശ​ബ​രി​മ​ല​യി​ൽ വ​ലി​യ സാ​മ്പ​ത്തി​ക​ന​ഷ്​​ട​മാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ടാ​യ​ത്.

ദ​ർ​ശ​ന​ത്തി​ന്​​ ബു​ക്ക്​ ചെ​യ്​​ത​വ​രി​ൽ 40 ശ​ത​മാ​ന​വും എ​ത്തി​യി​ല്ല. ഇ​തോ​ടെ ന​ട​വ​ര​വ്​ നാ​മ​മാ​ത്ര​മാ​യി. തീ​ർ​ഥാ​ട​നം തു​ട​ങ്ങു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ട്ര​യ​ൽ റ​ൺ ആ​യാ​ണ്​ തു​ലാ​മാ​സ പൂ​ജ​യെ ദേ​വ​സ്വം ബോ​ർ​ഡ്​ ക​ണ​ക്കാ​ക്കി​യ​ത്. എ​ത്ര​ത്തോ​ളം തീ​ർ​ഥാ​ട​ക​രെ ക​യ​റ്റാം, എ​ന്തെ​ല്ലാം മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം, ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ എ​ന്ന​തി​ലൊ​ക്കെ​യു​ള്ള പ​ഠ​നം കൂ​ടി​യാ​യി​രു​ന്നു തു​ലാ​മാ​സ പൂ​ജാ​വേ​ള.

ഓ​ൺ​ലൈ​ൻ ബു​ക്ക്​ ചെ​യ്യു​ന്ന 250 പേ​ർ​ക്കാ​ണ്​ പ്ര​തി​ദി​നം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ന​ട തു​റ​ന്ന അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി 1250 പേ​രാ​ണ്​ ബു​ക്ക്​ ചെ​യ്​​ത​ത്. എ​ത്തി​യ​ത്​ 750ൽ ​താ​ഴെ തീ​ർ​ഥാ​ട​ക​ർ മാ​ത്ര​മാ​ണ്. 29 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്​ ഇൗ ​ദി​വ​സ​ങ്ങ​ളി​ലെ ന​ട​വ​ര​വ്.

150 ദേ​വ​സ്വം, 120 ആ​രോ​ഗ്യ​വ​കു​പ്പ്, 100 പൊ​ലീ​സ്​ എ​ന്നി​ങ്ങ​നെ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം അ​ഞ്ചു​ദി​വ​സ​വും ഭ​ക്ഷ​ണം, ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്ക്​ ടി.​എ, മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ തു​ട​ങ്ങി വ​ലി​യ ചെ​ല​വാ​ണ്​ ബോ​ർ​ഡി​നു​ണ്ടാ​യ​ത്. ചെ​ല​വി​നു​ള്ള പൈ​സ​പോ​ലും ന​ട​വ​ര​വാ​യി ല​ഭി​ച്ചി​ല്ല. അ​തോ​ടെ ഈ ​നി​ല​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​കിെ​ല്ല​ന്ന്​ ബോ​ർ​ഡ്​ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ഴാ​ണ്​ പ​ര​മാ​വ​ധി ഭ​ക്ത​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം ബു​ധ​നാ​ഴ്​​ച വ​ന്ന​ത്.

മ​ണ്ഡ​ല​കാ​ല​ത്ത്​ പ്ര​തി​ദി​നം 1000 പേ​രെ മ​ല​ക​യ​റ്റാ​നാ​ണ്​ ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ച​ത്. അ​പ്പോ​ഴും ബു​ക്ക്​ ചെ​യ്യു​ന്ന​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​ന​വും എ​ത്താ​നി​ട​യി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ 5000ത്തി​നു​മു​ക​ളി​ൽ ആ​ൾ​ക്കാ​രെ പ്ര​തി​ദി​നം പ്ര​വേ​ശി​പ്പി​ക്കാ​നാ​കു​മെ​ന്ന്​ തു​ലാ​മാ​സ പൂ​ജ​വേ​ള​യി​ൽ മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്.

അ​ത​നു​സ​രി​ച്ചാ​കും മ​ണ്ഡ​ല​കാ​ല​ത്ത്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഹൈ​കോ​ട​തി നി​ർ​ദേ​ശം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മ​ണ്ഡ​ല​കാ​ല​ത്ത്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ. വാ​സു 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
TAGS:highcourtdevaswom boardsabarimala
News Summary - Sabarimala: High Court order will be blessing to Devaswom Board
Next Story