ശബരിമല; ആരോഗ്യ പ്രോട്ടോക്കോളും തയാറാക്കുന്നു
text_fieldsകോട്ടയം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശബരിമല തീർഥാടനത്തിന് അനുമതിയായെങ്കിലും ഇതര സംസ്ഥാനക്കാരുടെ എണ്ണം എങ്ങനെ നിയന്ത്രിക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ഇവരെ ആരോഗ്യപ്രോട്ടോക്കോൾ പാലിച്ച് എങ്ങനെ അതിർത്തി കടത്തുമെന്നത് സർക്കാറിനെയും പ്രതിസന്ധിയിലാക്കും. പ്രോട്ടോക്കോൾ തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. തീർഥാടകരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് തയാറാക്കാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ ചുമതലെപ്പടുത്തിയിരുന്നു. ഇതോടൊപ്പം ആരോഗ്യ പ്രോട്ടോക്കോൾകൂടി തയാറാക്കാനാണ് നിർദേശം.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും പരിശോധന ശക്തമാക്കും. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇതര സംസ്ഥാന സർക്കാറുകളുമായി അടുത്തയാഴ്ച ചർച്ച തുടങ്ങും.
തീർഥാടകരുടെ എണ്ണം സംബന്ധിച്ച് ആദ്യം ഉദ്യോഗസ്ഥ തലത്തിലും പിന്നീട് മന്ത്രിതല ചർച്ചയും നടക്കും. അതിർത്തി ചെക്ക്പോസ്റ്റുകളിൽതന്നെ പരിശോധന സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
ദർശനത്തിന് പ്രതിദിനം അനുവദിക്കാവുന്നവരുടെ എണ്ണം, ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്രപേർക്ക് ദർശനത്തിന് അനുമതി, പരിശോധന നടപടികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ചും റിപ്പോർട്ട് തയാറാക്കാനുള്ള ചുമതലയും ആരോഗ്യവകുപ്പിനാണ്. ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തും. പരമ്പരാഗത പാതകളിലൂടെ തീർഥാടനം അനുവദിക്കേണ്ടതിെല്ലന്നാണ് തീരുമാനം.
പ്രതിദിനം 5000 പേർക്ക് മാത്രമാകും പ്രവേശനം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിെൻറ അഭിപ്രായം സർക്കാർ തേടുന്നുണ്ട്. നിയന്ത്രണം കടുപ്പിക്കുന്നതിൽ ദേവസ്വം ബോർഡിന് അതൃപ്തിയുണ്ട്. എന്നാൽ, പ്രവേശനം അനുവദിക്കുന്നവർക്ക് ആൻറിജൻ ടെസ്റ്റ് നടത്താൻ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സമൂഹ അകലം പാലിച്ച് നിലക്കലും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും പൊലീസ്-ആരോഗ്യ-ദേവസ്വം ജീവനക്കാരെ താമസിപ്പിക്കുന്നതും കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

