Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ
text_fieldsbookmark_border
പാലക്കാട്: ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിലെ ആക്രമണ സംഭവങ്ങളെ തുടർന്ന് പാലക് കാട് നഗരത്തിലും കാസർകോെട്ട മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. മഞ്ചേശ്വരത്ത് നാളെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
യുവതി പ്രവേശനത്തെ തുടർന്ന് ഇന്ന് നടന്ന ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പാലക്കാട് ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
