Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഹർത്താൽ:...

ശബരിമല ഹർത്താൽ: സെൻകുമാറടക്കം നേതാക്കളെ എല്ലാ കേസിലും പ്രതിയാക്കും

text_fields
bookmark_border
ശബരിമല ഹർത്താൽ: സെൻകുമാറടക്കം നേതാക്കളെ എല്ലാ കേസിലും പ്രതിയാക്കും
cancel

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന്​ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിൽ മുൻ ഡി.ജ ി.പി സെൻകുമാർ അടക്കമുള്ള നേതാക്കളെ എല്ലാ കേസിലും പ്രതികളാക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ. ജനുവരി രണ്ട്​, മൂന് ന്​ തീയതികളിലായി നടന്ന ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ 1097 കേസാണ്​ ആകെ രജിസ്​റ്റർ ചെയ്​തത്​.

ഹിന്ദു ഐക്യവേദ ി നേതാവ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍, വൈസ് പ്രസിഡൻറുമാരായ കെ. എസ് രാധാകൃഷ്ണന്‍, ടി.പി. സെന്‍കുമാര്‍, പ്രസിഡൻറ്​ ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എൽ.എ, വി. മുരളീധരന്‍ എം.പി, ആർ.എസ്​.എസ് പ്രാന്ത് ചാലക് പി.ഇ.ബി മേനോന്‍ എന്നിവരെ എല്ലാ കേസിലും പ്രതിയാക്കുമെന്ന് പൊലീസ് ആസ്​ഥാനത്തെ എ.​െഎ.ജി അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചില കേസില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റി​പ്പോർട്ട്​ നൽകിയതായും മറ്റു കേസുകളില്‍ നടപടി പുരോഗമിക്കുകയാണെന്നും വ്യക്​തമാക്കി.

ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ ഉത്തരവാദികളായ നേതാക്കള്‍ 24 മണിക്കൂറിനകം ബന്ധപ്പെട്ട പൊലീസ് സ്​റ്റേഷനില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാവണമെന്നാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടതെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. ഹാജരായില്ലെങ്കില്‍ ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണം. പൊതു -സ്വകാര്യ മേഖലയിലുണ്ടായ നഷ്​ടം ഇവരില്‍നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കുകയും വേണം.

ഹര്‍ത്താലില്‍ ഇത്രയും നഷ്​ടമുണ്ടായിട്ടും സംഘ്പരിവാര്‍ നേതാക്കളൊന്നും സ്​റ്റേഷനില്‍ ഹാജരായില്ല. പൊലീസ് അന്വേഷണത്തില്‍ അക്രമസംഭവങ്ങളില്‍ ഇവരുടെ പങ്ക്​ വെളിപ്പെട്ടിട്ടുണ്ട്​. ഇതുവരെ കണക്കൂ കൂട്ടിയ നഷ്​ടം പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. യഥാര്‍ഥ നഷ്​ടം ശാസ്ത്രീയമായി കണക്കാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSabarimala Hartal Attack
News Summary - Sabarimala Hartal Attack High Court -Kerala News
Next Story