Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ബ​രി​മ​ല ഗ​സ്​​റ്റ്​ ഹൗ​സി​ലെ മു​റി​ക​ൾ ബു​ക്ക്​ ചെ​യ്ത്​ ത​ട്ടി​പ്പ്​

text_fields
bookmark_border
ശ​ബ​രി​മ​ല ഗ​സ്​​റ്റ്​ ഹൗ​സി​ലെ മു​റി​ക​ൾ ബു​ക്ക്​ ചെ​യ്ത്​ ത​ട്ടി​പ്പ്​
cancel

പ​ത്ത​നം​തി​ട്ട: തു​ലാ​മാ​സ പൂ​ജാ​വേ​ള​യി​ലേ​ക്ക്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ ആ​രം​ഭി​ച്ച ശ​ബ​രി​മ​ല ഗ​സ്​​റ്റ്​ ഹൗ​സു​ക​ളി​ലെ മു​റി​ക​ൾ ഏ​റെ​യും ഇ​ട​നി​ല​ക്കാ​ർ കൈ​ക്ക​ലാ​ക്കി. വ​ലി​യ തു​ക ഈ​ടാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക്​ മ​റി​ച്ചു​ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന ഗൂ​ഢ​സം​ഘം ശ​ബ​രി​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്.

ഗസ്റ്റ്​ ഹൗ​സി​ലെ 400 മു​റി​ക​ളാ​ണ്​ ദ​ർ​ശ​ന​ത്തി​ന്​ വ​രു​ന്ന ഭ​ക്​​ത​ർ​ക്ക്​ താ​മ​സി​ക്കാ​ൻ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു​ ദി​വ​സ​ത്തെ തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി 17ന്​ ​ശ​നി​യാ​ഴ്​​ച​യാ​ണ്​ ന​ട തു​റ​ക്കു​ന്ന​ത്. ഈ ​സ​മ​യ​​ത്ത്​ മു​റി​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ഏ​ഴു മു​ത​ലാ​ണ്​ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ബു​ക്കി​ങ്​ ആ​രം​ഭി​ച്ച്​ ര​ണ്ടു​ ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ മു​ഴു​വ​ൻ മു​റി​ക​ളും ബു​ക്ക്​ ചെ​യ്തു.

മു​റി​ക​ൾ കി​ട്ടു​​ന്നി​ല്ലെ​ന്ന്​ ഭ​ക്​​ത​ർ പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ദേ​വ​സ്വം ​ബോ​ർ​ഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മു​റി​ക​ൾ കൂ​ടു​ത​ലും ഇ​ട​നി​ല​ക്കാ​രാ​ണ്​ ബു​ക്ക്​ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്. മു​റി ബു​ക്ക്​ ചെ​യ്ത​വ​രു​ടെ പേ​ര്​ ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​വ​രു​ടെ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്​ ലി​സ്​​റ്റി​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ത​ട്ടി​പ്പു​കാ​രു​ടെ ഇ​ട​പെ​ട​ൽ വ്യ​ക്​​ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡ്​ വി​ശ​ദ​മാ​യ അ​​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala guest house booking scam
Next Story