Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെത്തുന്ന...

ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്​ത്രീകൾക്ക്​ സംരക്ഷണം നൽകും -മുഖ്യമന്ത്രി

text_fields
bookmark_border
ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്​ത്രീകൾക്ക്​ സംരക്ഷണം നൽകും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ നിയമനിർമാണം നടത്തില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്​ത്രീകൾക്ക്​ സംരക്ഷണം നൽകും. സർക്കാർ നിലപാടിൽ മാറ്റമില്ല. സ്​ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ്​ സർക്കാർ നയമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളുടെ വാഹനം തടയാൻ പാടില്ല. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. വാഹനം പരിശോധിച്ചവർക്കെതിരെ കർശന നടപടിയെടുക്കും. വിശ്വാസികൾക്ക്​ ശബരിമലയിൽ ദർശനത്തിന് എല്ലാവിധ​ സൗകര്യങ്ങളുമൊരുക്കുമെന്നും മുഖ്യമ​ന്ത്രി വ്യക്തമാക്കി.

പ്രളയാനന്തര കേരളത്തി​​​​​​​​െൻറ പുനർനിർമാണം ചുവപ്പുനാടയിൽ കുടുങ്ങാതെ സമയബന്ധിതമായി പൂർത്തീകരിക്കാനായി വിപുലമായ സംഘടനാ സംവിധാനത്തിന്​ മന്ത്രിസഭായോഗം രൂപം നൽകി. മന്ത്രിസഭ, ഉപദേശക സമിതി, ഉന്നതതല അധികാര സമിതി, നിർവഹണ സമിതി, സെക്ര​േട്ടറിയേറ്റ്​ സംവിധാനം തുടങ്ങി വിവിധ സമിതികളടങ്ങിയ സമഗ്രമായ സംവിധാനത്തിനാണ്​ രൂപം നൽകിയതെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. നവകേരള സൃഷ്​ടിക്കായി നൂതന ആശയങ്ങളും വിദഗ്​ദരുടെ പരിജ്ഞാനവും അർഥവത്തായി സമന്വയിപ്പിക്കുന്നതിനായി വികസന സെമിനാറുകൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിൽ ഏറ്റവും മുകളിൽ മന്ത്രിസഭയായിരിക്കുമെന്നും മന്ത്രിസഭയു​െട അംഗീകാര​ത്തോടെ മാത്രമേ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുനർ നിർമാണ പദ്ധതികൾ സംബന്ധിച്ച്​ ഉപദേശങ്ങളും മാർഗനിദേശങ്ങളും നൽകുന്നതിനായി ഉപദേശക സമിതിയും നിലവിൽ വരും.

മുഖ്യമന്ത്രിയായിരിക്കും​ സമിതിയുടെ ചെയർമാൻ. പ്രതിപക്ഷ നേതാവ്​, കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം, റവന്യു മന്ത്രി, ജലവിഭവ മന്ത്രി, ഗതാഗത മന്ത്രി, തുറമുഖ വകുപ്പ്​ മന്ത്രി എന്നിവരും ചീഫ്​ സെ​ക്രട്ടറി, അസൂത്രണ ബോർഡ്​ വൈസ്​ ചെയർമാൻ എന്നിവരും സമിതിയിലുണ്ടാകും. ഉന്നതതല അധികാര സമിതിക്കു താഴെയായി മൂന്നംഗ നിർവ്വഹണ സമിതിയും നിലവിൽ വരും. മുൻ ചീഫ്​ സെക്രട്ടറി കെ.എം. എബ്രഹാമായിരിക്കും സമിതിയുടെ ചെയർമാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണരംഗത്തെ പ്രാവീണ്യമുള്ളവരെന്ന നിലയിൽ ടി​.​െക.എ നായർ, ക്യാബിനറ്റ്​ സെക്രട്ടറി ആയിരുന്ന കെ.എൻ. ചന്ദ്രശേഖരൻ പരിസ്​ഥിതി, സാമൂഹ്യ, ബിസിനസ്​ രംഗത്തെ പ്രമുഖർ എന്നിവരും സമിതിയിലുണ്ടാവും. മന്ത്രിസഭയുടേയും ഉപദേശക സമിതിയുടേയും അംഗീകാരത്തിനായി നിർവ്വഹണ സമിതി മു​േന്നാട്ടു വെക്കുന്ന നിർദേശങ്ങൾ പരിശോധിച്ച്​ അംഗീകരിക്കുകയെന്നതാണ്​ ഉന്നതാധികാര സമിതിയുടെ ചുമതല. വിവിധ വകുപ്പുകളുടെ ഏകോപനവും ധനസമാഹരണത്തിന്​ സർക്കാറിന്​ ഉപദേശം നൽകലും സമിതിയുടെ ചുമതലകളാണ്​.

വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ്​ ചെയ്യപ്പെടുന്ന എക്​സ്​ ഒഫീഷ്യോ അംഗങ്ങൾ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ ചെയർമാൻ ചീഫ്​ സെക്രട്ടറിയായിരിക്കും. ഡോ. വി. വേണുവായിരിക്കും​ ഉന്നതാധികാര സമിതിയുടെ ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫീസർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newschief ministermalayalam newswomen devoteesSabarimala News
News Summary - sabarimala; government will protect women devotees: Chief minister -kerala news
Next Story