Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ആർ.എസ്​.എസും...

ശബരിമല: ആർ.എസ്​.എസും കോൺഗ്രസും നടത്തുന്നത്​ രാഷ്​ട്രീയസമരം -എസ്​. രാമചന്ദ്രൻ പിള്ള

text_fields
bookmark_border
ശബരിമല: ആർ.എസ്​.എസും കോൺഗ്രസും നടത്തുന്നത്​ രാഷ്​ട്രീയസമരം -എസ്​. രാമചന്ദ്രൻ പിള്ള
cancel

കണ്ണൂർ: ശബരിമല വിഷയത്തിൽ ആർ.എസ്.എസും കോൺഗ്രസും നടത്തുന്നത് രാഷ്​ട്രീയസമരമെന്ന് സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ശബരിമല വിഷയമുയർത്തി ആർ.എസ്.എസ് കേരളരാഷ്​ട്രീയത്തിൽ ഇടംനേടാൻ ശ്രമിക്കുകയാണ്.

കോൺഗ്രസും ബി.ജെ.പിയും കൈകോർത്ത് ഇതിന് നേതൃത്വം നൽകുന്നു. സുപ്രീംകോടതി വിധിയോടുള്ള വിയോജിപ്പ് സംസ്ഥാന സർക്കാറിനോടല്ല പ്രകടമാക്കേണ്ടത്​. വികസന-പുനർനിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലാക്കാനാണ് സമരം. കലാപം നടത്തുന്നതിനു പകരം എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മതം ഭരണഘടനക്ക് മുകളിൽ എന്ന സ്​ഥിതിവന്നാൽ അപകടമാവും. മതനിരപേക്ഷ മേഖല വികസിച്ചു വരു​േമ്പാൾ തിരികെ മതത്തിലേക്ക് പോകണമെന്നാണ് സമരക്കാർ പറയുന്നത്. ലോകത്ത് ഒരിടത്തും ഇതുപോലൊരു സമരം നടക്കില്ല. ഇപ്പോൾ നടക്കുന്നത്​ അനാവശ്യമായ രാഷ്​ട്രീയസമരമാണെന്ന്​ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്​. കേരളസമൂഹം സുപ്രീംകോടതി വിധിക്ക് അനുകൂലമാണെന്നും ന്യൂനപക്ഷം മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrysrpmalayalam newsS Ramachandran Pillai
News Summary - Sabarimala: Governmant Has't Any Wrong Doing - SRP - Kerala News
Next Story