ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായി. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിക്കുക.
കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി രേഖപ്പെടുത്തി. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് മൊഴിയെടുത്തത്. ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടാണ് ദ്വാരപാലക പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ അനുമതി നല്‍കിയതെന്ന് തന്ത്രി മൊഴി നല്കി. വാതിലും കട്ടിളപ്പാളികളും കൊണ്ടുപോകാനും അനുമതി തേടിയിരുന്നു.
എന്നാല്‍, ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനത്തുതന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും മഹേഷ് മോഹനരുടെ മൊഴിയിലുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നായിരുന്നു മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

