ശബരിമല സ്വര്‍ണക്കവർച്ച: മൂന്ന് ദേവസ്വം മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ കഴിഞ്ഞ 10 വര്‍ഷം ദേവസ്വം ഭരിച്ച മൂന്ന് മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ദേവസ്വം മന്ത്രിമാര്‍ അറിയാതെ ദേവസ്വം ബോര്‍ഡില്‍ ഇലയനങ്ങില്ല. കടകംപള്ളി സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, വി.എൻ. വാസവന്‍ എന്നിവര്‍ക്ക് മോഷണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
മോഷണ ഗൂഢാലോചനയിലെ ദേവസ്വം മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണം. നിലവിലെ ദേവസ്വം ബോര്‍ഡിനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. രണ്ട് ദേവസ്വം ബോര്‍ഡുകളിലെയും പ്രസിഡന്റുമാരും അംഗങ്ങളും ഉള്‍പ്പെട്ട സംഘം ഇത്തരം കൊള്ളകള്‍ക്ക് പിന്നില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വര്‍ണ മോഷണ എഫ്.ഐ.ആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് എന്നു മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളൂ.
ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രത്യേകം പ്രതിപ്പട്ടികയില്‍ ചേര്‍ക്കണം. അയ്യപ്പ ഭക്തരുടെ കാണിക്ക അടിച്ചുമാറ്റിയവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണണം. ശബരിമലയുടെ പേരില്‍ നടന്ന വ്യാപക പിരിവ് തട്ടിപ്പ് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

