Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണ്ണക്കൊള്ള:...

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ജീവനക്കാരിലെക്കും അന്വേഷണം നീളുന്നു; കൂടുതൽ അറസ്റ്റിന് എസ്.ഐ.ടി

text_fields
bookmark_border
ശബരിമല സ്വർണ്ണക്കൊള്ള: മുൻ ജീവനക്കാരിലെക്കും അന്വേഷണം നീളുന്നു; കൂടുതൽ അറസ്റ്റിന് എസ്.ഐ.ടി
cancel

തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നീക്കം ഊർജ്ജിതമാക്കി. ക്രമസമാധാന പാലനത്തിലും ചുമതലകളിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ബോർഡ് അംഗം ജി. സുന്ദരേശൻ, മുൻ തിരുവാഭരണം കമീഷണർ റെജിലാൽ എന്നിവർക്കെതിരായി ഗുരുതരമായ വീഴ്ചകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വ്യാജ രേഖകൾ ചമച്ചതടക്കം അതീവ ഗുരുതരമായ നിയമലംഘനങ്ങളാണ് റെജിലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിലുള്ള പങ്കിനെക്കുറിച്ച് സമഗ്രമായ വിലയിരുത്തലിനാണ് എസ്.ഐ.ടി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 2020 മുതൽ 2025 വരെയുള്ള കാലയളവിൽ സേവനമനുഷ്ഠിച്ച മുഴുവൻ ജീവനക്കാരുടെയും ഇടപെടലുകൾ കൃത്യമായി പരിശോധിക്കും.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കേസിൽ ഇതിനോടകം പിടിയിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം അജികുമാർ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 2025-ൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്.ഐ.ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold TheftSITSabarimala
News Summary - SABARIMALA GOLD THEFT
Next Story