Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്‍റെ രണ്ട്​ ജാമ്യ ഹരജികൾ 11ലേക്ക്​ മാറ്റി

text_fields
bookmark_border
murari babu
cancel
Listen to this Article

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു രണ്ട്​ കേസുകളിൽ നൽകിയ ജാമ്യഹരജി ഹൈകോടതി 11ന്​ പരിഗണിക്കാൻ മാറ്റി. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികൾ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയാണ്​ മുരാരി ബാബു.

രണ്ട്​ കേസുകളിലും പ്രത്യേകം ജാമ്യ ഹരജിയാണ് നൽകിയിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നും ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നുമാണ്​ ഹരജിയിലെ വാദം.

സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയുടെ അനുമതി തേടിയ ശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോർഡിന് ശിപാർശ നൽകിയെന്നാണ് ഹരജിക്കാരനെതിരായ കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest NewsSabarimala Gold Missing Rowmurari babu
News Summary - Sabarimala gold robbery: Murari Babu's two bail pleas postponed to 11
Next Story