Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്, ദേവസ്വം ബോർഡ് ആസ്ഥാനത്തും സംഘമെത്തി

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്, ദേവസ്വം ബോർഡ് ആസ്ഥാനത്തും സംഘമെത്തി
cancel
Listen to this Article

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​ക റെ​യ്​​ഡു​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി). ‘ഓ​പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ’ എ​ന്ന പേ​രി​ൽ മൂ​ന്ന്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ 21 ഇ​ട​ങ്ങ​ളി​ലാ​യാ​ണ്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ.​ഡി​യു​ടെ നാ​ല്​ യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഒ​രേ സ​മ​യ​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന. കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്​​ഡ്.സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലു​മാ​ണ്​ ഇ.​ഡി എ​ത്തി​യ​ത്​.

ഗോ​വ​ർ​ധ​ൻ, സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സ്​ സി.​ഇ.​ഒ പ​ങ്ക​ജ്​ ഭ​ണ്ഡാ​രി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കി​ളി​മാ​നൂ​ർ പു​ളി​മാ​ത്തെ വീ​ട്, എ. ​പ​ത്​​മ​കു​മാ​റി​ന്‍റെ ആ​റ​ൻ​മു​ള​യി​ലെ വീ​ട്, എ​ൻ. വാ​സു​വി​ന്‍റെ പേ​ട്ട​യി​ലെ വീ​ട്, മു​ൻ അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ഓ​ഫി​സ​ർ മു​രാ​രി ബാ​ബു​വി​ന്‍റെ ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന​യി​ലെ വീ​ട്, മു​ൻ തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​ർ കെ.​എ​സ്. ബൈ​ജു​വി​ന്‍റെ പാ​ങ്ങ​പ്പാ​റ​യി​ലെ ഫ്ലാ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​​ശോ​ധ​ന ന​ട​ന്നു.

ഇ​തി​ന്​ പു​റ​മെ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട്​ ക്രി​യേ​ഷ​ൻ​സ്​ ഓ​ഫി​സ്, തി​രു​വ​ന​ന്ത​പു​ര​ത്തെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ ആ​സ്ഥാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും റെ​യ്​​ഡ്​ ന​ട​ന്നു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​റാ​യി​രു​ന്ന ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ അ​ങ്ക​മാ​ലി കോ​ത​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ.​ഡി സം​ഘം, അ​ദ്ദേ​ഹ​ത്തെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. വി​ല​പ്പെ​ട്ട ചി​ല രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി അ​റി​യു​ന്നു.

ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ.​ഡി​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ.​ഡി കൊ​ച്ചി യൂ​നി​റ്റാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​​മെ​ന്‍റ്​ കേ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട്​ (ഇ.​സി.​ഐ.​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക്രൈം​ബ്രാ​ഞ്ച്​ എ​ഫ്.​ഐ.​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ.​ഡി​യു​ടെ ഇ.​സി.​ഐ.​ആ​റി​ലും പ്ര​തി​ക​ളാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devaswom BoardSITED raidSabarimala Gold Missing Row
News Summary - Sabarimala gold robbery; ED raids houses of accused
Next Story