Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം മനഃപൂർവം വൈകിപ്പിക്കുന്നു?

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം   മനഃപൂർവം വൈകിപ്പിക്കുന്നു?
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്​ ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ശ​ക്​​തം. മാ​ർ​ച്ച്​ 31ന്​ ​അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഹൈ​കോ​ട​തി​യെ നേ​ര​ത്തെ അ​റി​യി​ച്ച എ​സ്.​ഐ.​ടി, പി​ന്നീ​ട്​ കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത്​ മ​നഃ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. അ​റ​സ്റ്റി​ലാ​യ എ​ല്ലാ പ്ര​തി​ക​ൾ​ക്കും ജാ​മ്യം ല​ഭി​ച്ച​തോ​ടെ ഇ​നി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്​ താ​മ​സി​ച്ചാ​ലും പ്ര​ശ്ന​മി​ല്ലെ​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ.

ഭ​ര​ണ​പ​ക്ഷ അ​നു​കൂ​ല നേ​താ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഒ​ത്തു​ക​ളി​ച്ചെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ മാ​റു​ന്ന​ത്. നി​ല​വി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​ കേ​സു​ക​ളാ​ണ്​ എ​സ്.​ഐ.​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ഈ ​കേ​സു​ക​ൾ. ഇ​തി​ൽ ക​ര​ട്​ കു​റ്റ​പ​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടും ബോ​ധ​പൂ​ർ​വ​മാ​ണ്​ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

വി.​എ​സ്.​എ​സ്.​സി ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​ത​ത വ​രാ​ത്ത​തി​നാ​ലാ​ണ്​ ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ലേ​ക്ക്​ സാ​മ്പി​ളു​ക​ൾ അ​യ​ച്ച​ത്. എ​ത്ര​യും പെ​ട്ടെ​ന്ന്​ അ​വി​ടെ​നി​ന്ന് റി​പ്പോ​ർ​ട്ട്​ വാ​ങ്ങു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഈ ​പ​രി​ശോ​ധ​ന​ഫ​ലം വാ​ങ്ങു​ന്ന​തി​ലും കാ​ല​താ​മ​സ​മു​ണ്ട്. ഇ​തും ബോ​ധ​പൂ​ർ​വ​മാ​ണോ​യെ​ന്ന സം​ശ​യം ശ​ക്​​ത​മാ​ക്കു​ന്നു.

അ​തി​നി​ടെ, ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​വ​ർ​ന്ന​ത്​​ 1,700 ഗ്രാം ​സ്വ​ർ​ണ​മാ​ണെ​ന്നാ​ണ്​ അ​ന്തി​മ നി​ഗ​മ​നം. എ​ന്നാ​ൽ, ഇ​ത് പൂ​ർ​ണ​മാ​യും ക​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ​പ്ര​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റി​ന്‍റെ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പു​തി​യ സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം അ​നു​മ​തി തേ​ടാ​മെ​ന്ന നീ​ക്ക​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മെ​ന്നാ​ണ്​ വി​വ​രം.

ര​ണ്ടു കേ​സു​ക​ളി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യാ​ണ് ഒ​ന്നാം പ്ര​തി. ദ്വാ​ര​പാ​ല​ക കേ​സി​ൽ 15 പ്ര​തി​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം​ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തോ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ളും പു​റ​ത്തി​റ​ങ്ങി. തു​ട​ക്ക​ത്തി​ൽ വേ​ഗ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങി​യ​ത്. സി.​പി.​എം നേ​താ​വ്​ എ. ​പ​ത്മ​കു​മാ​ർ, സി.​പി.​ഐ നേ​താ​വ്​ കെ.​പി. ശ​ങ്ക​ര​ദാ​സ്​ എ​ന്നി​വ​രു​ൾ​​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ഹൈ​കോ​ട​തി​യു​ടെ പ്ര​ശം​സ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട്​ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​യി. മൂ​ന്ന്​ പ്ര​തി​ക​ൾ കൂ​ടി കേ​സി​ലു​ണ്ടാ​കു​മെ​ന്ന്​ പ​റ​ഞ്ഞ എ​സ്.​ഐ.​ടി പി​ന്നാ​ക്കം പോ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationsabarimala caseGold
News Summary - Sabarimala gold heist: Chargesheet being intentionally delayed?
Next Story