Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണ്ണക്കൊള്ളയിൽ...

സ്വർണ്ണക്കൊള്ളയിൽ തിളച്ച് സഭ; കുത്തിയിരുന്ന് പ്രതിപക്ഷം

text_fields
bookmark_border
സ്വർണ്ണക്കൊള്ളയിൽ തിളച്ച് സഭ; കുത്തിയിരുന്ന് പ്രതിപക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ച്ചൊ​ല്ലി ചോ​ദ്യോ​ത്ത​ര​വേ​ള മു​ഴു​വ​ൻ ന​ടു​ത്ത​ള​ത്തി​ൽ കു​ത്തി​യി​രു​ന്ന്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ പ്ര​തി​പ​ക്ഷം, പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച്​ സ​ഭ ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു. അ​ൽ​പ​ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സ​ഭാ​സ​മ്മേ​ള​ന​മാ​ണ്​ ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി​യ​ത്.

ചോ​ദ്യോ​ത്ത​ര​വേ​ള​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ഇ​രി​പ്പി​ടം വി​ട്ടി​റി​ങ്ങി​യ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​ദ്യം സ്പീ​ക്ക​റു​ടെ ഡ​യ​സി​ന് അ​ടു​ത്തേ​ക്ക് എ​ത്തു​ക​യും പി​ന്നാ​ലെ ന​ടു​ത്ത​ള​ത്തി​ലേ​ക്ക്​ നീ​ങ്ങി കു​ത്തി​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ‘പോ​റ്റി​യേ കേ​റ്റി​യേ.. പാ​ട്ടും സ​ർ​ക്കാ​റി​നെ​തി​​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ത​രാ​ത​രം മു​ഴ​ങ്ങി​യ സ​ഭാ​ത​ല​ത്തി​ൽ, ഭ​ര​ണ​പ​ക്ഷ നി​ര​യി​ൽ​നി​ന്ന്​ മ​ന്ത്രി​മാ​ർ മ​റു​പ​ടി പ​റ​ഞ്ഞ​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യി പ്ര​തി​രോ​ധ​മോ പ്ര​ത്യാ​ക്ര​മ​​ണ​മോ ഉ​ണ്ടാ​യി​ല്ല.

ചോ​​ദ്യോ​ത്ത​ര വേ​ള​യി​ൽ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ ന​ടു​ത്ത​ള​ത്തി​ലി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​മാ​യി മ​​​ന്ത്രി​മാ​ർ വാ​ദ​പ്ര​തി​വാ​ദ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തും പ​തി​വി​ല്ലാ​ത്ത കാ​ഴ്ച​യാ​യി. ഇ​തി​നി​ടെ പ​ല​വ​ട്ടം ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ്സ​പ്പെ​ടു​ത്താ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ശ്ര​മി​ച്ചു. ബ​ഹ​ള​ത്തി​നി​ടെ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സോ​ണി​യ ഗാ​ന്ധി​ക്ക്​ ഒ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷം ഉ​യ​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

ചോ​ദ്യ​ത്തോ​ര വേ​ള പൂ​ർ​ണ​മാ​യും നി​ല​ത്തി​രു​ന്ന പ്ര​തി​പ​ക്ഷം ​ശൂ​ന്യ​വേ​ള തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ സ്​​പീ​ക്ക​റു​ടെ ഡ​യ​സി​ന്​ മു​ന്നി​ലേ​ക്ക് നീ​ങ്ങി. സ്​​പീ​ക്ക​റു​ടെ കാ​ഴ്ച മ​റ​യ്ക്കും വി​ധം ‘അ​യ്യ​​പ്പ​​ന്‍റെ സ്വ​ർ​ണ്ണം ക​ട്ട​വ​ർ, അ​മ്പ​ലം വി​ഴു​ങ്ങി​ക​ൾ’ എ​ന്ന ബാ​ന​റും ഉ​യ​ർ​ത്തി. സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ആ​വ​ശ്യ​​പ്പെ​ട്ടെ​ങ്കി​ലും അം​ഗ​ങ്ങ​ൾ വ​ഴ​ങ്ങി​യി​ല്ല. കെ. ​ബാ​ബു​വാ​ണ്​ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala niyamsabhaSabarimala Gold Missing Row
News Summary - Sabarimala Gold Case Becomes Hot Topic in Kerala Niyamasabha
Next Story