Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ബ​രി​മ​ല മി​ൽ​മ നെ​യ് ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 45 ദി​വ​സം​കൂ​ടി അ​നു​വ​ദി​ച്ച്​ ഹൈ​കോ​ട​തി

text_fields
bookmark_border
https://www.madhyamam.com/tags/cashew-nut
cancel

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ നി​ർ​മാ​ണ​ത്തി​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് നെ​യ് വാ​ങ്ങി​യ​തി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​കോ​ട​തി 45 ദി​വ​സം​കൂ​ടി അ​നു​വ​ദി​ച്ചു. ഒ​ട്ടേ​റെ പേ​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ വ്യ​ക്തി​ക​ളു​ടെ ഫോ​ൺ​വി​ളി രേ​ഖ​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ജി​ല​ൻ​സ്​ എ​സ്.​പി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്. വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ​ദ​മാ​യ ഓ​ഡി​റ്റി​ങ്​ ന​ട​ത്താ​ൻ സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും.

മി​ൽ​മ​യി​ൽ​നി​ന്ന് വാ​ങ്ങി​യ നെ​യ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ടി​നൊ​പ്പം വി​ജി​ല​ൻ​സ്​ അ​റി​യി​ച്ച​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മി​ൽ​മ​യി​ൽ​നി​ന്ന് കൂ​ടി​യ വി​ല​ക്ക് നെ​യ് വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ന്നെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ബെ​ഞ്ച് സ്വ​മേ​ധ​യ സ്വീ​ക​രി​ച്ച ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഈ ​ഇ​ട​പാ​ടി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് 2.28 കോ​ടി ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Ghee Scam: High Court Extends Vigilance Probe Time by 45 Days
Next Story