ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും അഭിഷേകം നടത്താന്‍ ക്രമീകരണം
text_fieldsശബരിമല: നെയ്യഭിഷേകസമയം കഴിഞ്ഞാലും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന നെയ്യ് പൂ ര്‍ണമായും അയ്യപ്പന് അഭിഷേകം നടത്താന്‍ ക്രമീകരണമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സന്നിധാനത്തെത്തുന്ന ഭക്തര്‍ അഭിഷേകത്തിന് നല്കുന്ന നെയ്യ് മുദ്രയുടെ 30 ശതമാ നം തിരികെ നല്കി ബാക്കി പ്രത്യേകം തയാറാക്കിയ പാത്രത്തില്‍ ശേഖരിച്ചശേഷം അടുത്ത നെയ്യഭിഷേകസമയത്ത് പൂര്‍ണമായും അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം നടത്താനാണ് ക്രമീകരണം.
സി.സി ടി.വി കാമറയുടെ നിരീക്ഷണത്തില്‍ സുതാര്യമായാണ് ശേഖരണവും അഭിഷേകവും നടത്തുകയെന്ന് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ നെയ്യഭിഷേകം നടത്താൻ മുദ്രയൊന്നിന് 10 രൂപ ടിക്കറ്റ് നിരക്കും ഏര്‍പ്പെടുത്തി.
ഒരു നെയ്യ്തേങ്ങയില്‍ നിറക്കുന്ന നെയ്യ് എന്നതാണ് ഒരു മുദ്രകൊണ്ട് ഉദ്ദേശിക്കുന്നത്. നേരേത്ത നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് നെയ്യ്ത്തോണിയില് ഒഴിച്ചശേഷം ആടിയശിഷ്ടം നെയ്യ് വില നല്കി വാങ്ങിപ്പോവുകയായിരുന്നു പതിവ്.
ഇതിനുപകരം അയ്യപ്പന് സമര്‍പ്പിക്കുന്ന നെയ്യ് പൂര്‍ണമായും വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും എന്നതാണ് പുതിയ ക്രമീകരണത്തിെൻറ നേട്ടം. ഇതിനായി സന്നിധാനത്ത് വടക്കേനടയില്‍ പുതിയ കൗണ്ടറും ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
