ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ?; കൊടിമരം പുനഃപ്രതിഷ്ഠയിലും കേസിന് സാധ്യത
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാമതൊരു കേസിനു കൂടി സാധ്യത തെളിയുന്നു. കൊടിമരം, ശ്രീകോവിൽ വാതിൽ എന്നിവയിൽ സ്വർണക്കൊള്ള നടന്നോ എന്നത് സംബന്ധിച്ച വിശദമായ അന്വേഷണത്തിനാകും പുതിയ കേസ്.
കോൺക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ, എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കും. ഒപ്പം, ശ്രീകോവിൽ വാതിലിലെ സ്വർണം കവർന്നോ എന്നതടക്കം പ്രത്യേകം പരിശോധിക്കും.
ദ്വാരപാലക ശിൽപ സ്വർണക്കവർച്ച, കട്ടിളപ്പാളി കേസുകൾക്ക് പിന്നാലെയാണ് മറ്റൊരു കേസ് കൂടി വരുന്നത്. ശബരിമലയിൽ വമ്പൻ സ്വർണക്കൊള്ളയെന്ന വി.എസ്.എസ്.സി ശാസ്ത്രീയപരിശോധന റിപ്പോർട്ടോടെയാണ് കേസിന്റെ ദിശ മാറുന്നത്.
2014ലാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത്. അതിനാൽ, 2014 മുതലുള്ള നടപടികൾ പരിശോധിക്കും. കൊടിമരം പുനഃപ്രതിഷ്ഠ നടത്തിയത് എന്തിനാണ് എന്നതാണ് സംശയം. ഉത്തരവിൽ കൊടിമരം ചിതലരിച്ച് നശിച്ചു തുടങ്ങിയെന്ന് പറയുന്നുണ്ട്. എന്നാൽ, പുനഃപ്രതിഷ്ഠക്ക് മുമ്പ് കോൺക്രീറ്റ് തൂണിനു പുറത്ത് സ്വർണം പൂശിയ ചെമ്പുപറ ഇട്ടായിരുന്നു കൊടിമരം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

