എരുമേലി വാവർപള്ളി പ്രവേശനം: തമിഴ് സംഘം റിമാൻഡിൽ
text_fieldsപാലക്കാട്: എരുമേലി വാവർ പള്ളിയിൽ കയറാനായി പുറപ്പെടുകയും പിന്നീട് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുക്കുക യും ചെയ്ത മൂന്ന് യുവതികൾ അടങ്ങുന്ന ആറംഗ തമിഴ് സംഘത്തെ റിമാൻഡ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ സുശീ ല ദേവി (35), രേവതി (39), മുരുകസ്വാമി (60), സെന്തിൽകുമാർ (31), തിരുനെൽവേലി സ്വദേശികളായ ഗാന്ധിമതി (51), തിരുപ്പതി (72) എന്നിവരെയാണ് പാലക്കാട് ചിറ്റൂർ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് എരുമേലിയിലെ വാവർ പള്ളിയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരായ യുവതികൾ രംഗത്തെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോടെ വേലന്താവളം ചെക്പോസ്റ്റിൽ നിന്നാണ് ഇവരെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലെ മതസൗഹാര്‍ദം ഇല്ലാതാക്കുക, ലഹളക്ക് ആഹ്വാനം ചെയ്യുക, അതിക്രമിച്ച് കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഘ്പരിവാർ സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടെ പ്രവർത്തകർ സംസ്ഥാനത്തേക്ക് കടക്കാൻ പദ്ധതിയുണ്ടെന്ന സന്ദേശം ലഭിച്ച പൊലീസ് മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
