Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചു

text_fields
bookmark_border
എരുമേലിയിലെ നിരോധനാജ്ഞ പിൻവലിച്ചു
cancel

എരുമേലി: ഏഴുദിവസമായി എരുമേലിയിൽ നിലനിന്ന നിരോധനാജ്ഞയുടെ സമയപരിധി അവസാനിച്ചു. ഇതോടെ എരുമേലി വീണ്ടും സാധാരണനിലയിലായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് എരുമേലിയിൽ ഏഴുദിവസത്തേക്ക് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ, ഈ ദിവസങ്ങളിൽ എരുമേലിയിൽ അനിഷ്​ടസംഭവങ്ങളൊന്നുമുണ്ടായില്ല.

എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എരുമേലി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ രാവിലെയും വൈകീട്ടും ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നാമജപയജ്ഞം നടക്കുന്നുണ്ട്. നിരോധനാജ്ഞ നിലനിൽക്കെ കഴിഞ്ഞദിവസങ്ങളിൽ പമ്പ ബസിൽ യുവതി എത്തിയത് പ്രതിഷേധത്തിനിടയാക്കിയെങ്കിലും എരുമേലിയിൽ യാത്ര അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതോടെ പ്രതിഷേധക്കാർ പിന്മാറിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala erumeli mandala kaalam- kerala news
Next Story