ശബരിമലയിൽ ഭക്തജന പ്രവാഹം സാധാരണ നിലയിലേക്ക്
text_fieldsശബരിമല: നിലക്കലിലും സന്നിധാനത്തുമടക്കം സംഘര്‍ഷഭീതി ഒഴിഞ്ഞതോടെ ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം സാധാരണ നിലയിലേക്കെത്തുന്നു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയത് വെള്ളിയാഴ്ചയാണ്.
41,000 പേരാണ് കഴിഞ്ഞ ദിവസം മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പ്രായമായ സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടെ അയ്യനെ നിരവധി തവണ ദര്‍ശിച്ച് നിറഞ്ഞ മനസ്സോടെയാണ് മലയിറങ്ങുന്നത്. ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതല്‍ ദര്‍ശനം നടത്തിയത്.
പ്രധാന ഇടത്താവളങ്ങളായ എരുമേലി, നിലക്കല്‍ എന്നിവിടങ്ങളിലും തിരക്ക് വര്‍ധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീർഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിെൻറ തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പൊലീസുകാരും സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് എത്തിത്തുടങ്ങി. വെര്‍ച്വല്‍ ക്യൂ വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണവും വര്‍ധിച്ചു. പുല്ലുമേട് വഴി വരുന്ന അയ്യപ്പഭക്തരെ സുരക്ഷയുടെ ഭാഗമായി ഉച്ചക്ക് ശേഷമേ കയറ്റി വിടുന്നുള്ളൂ. ഇതുവഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
