ശബരിമലയിൽ ഭക്തർക്ക് ദർശനം ശനിയാഴ്ച വരെ
text_fieldsശബരിമല: ശബരിമലയിൽ ഭക്തർക്കുള്ള ദർശനം ശനിയാഴ്ച വരെ. 19ന് വൈകീട്ട് അഞ്ചുവരെ മാ ത്രമേ ഭക്തരെ പമ്പയിൽനിന്ന് കടത്തിവിടൂ. തിരുവാഭരണത്തോടൊപ്പം യാത്രചെയ്തെത്തിയ പ ന്തളം കൊട്ടാരം രാജപ്രതിനിധിക്ക് മാത്രമേ 20ന് ദർശനമുണ്ടാവൂ. രാവിലെ ഏേഴാടെ രാജപ്രതി നിധിയുടെ ദർശനത്തിന് ശേഷം പതിനെട്ടാംപടിക്ക് താഴെയെത്തി ശ്രീകോവിലിെൻറ താക്കോലും വരുന്ന ഒരുവർഷത്തേക്കുള്ള ചെലവിനായി പണക്കിഴിയും കൈമാറി മടങ്ങുന്നതോടെ ഈ ആണ്ടത്ത െ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ആചാരപരമായ സമാപനമാകും.
41 ദിനം നീണ്ട മണ്ഡല തീർ ഥാടനകാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കാര്യമായ ഭക്തജനത്തിരക്ക് സന്നിധാനത്ത് അനുഭവപ്പെട്ടില്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്ന ശേഷമുള്ള തുലാമാസ-ആട്ട പൂജാവേളകളിൽ ശബരിമലയും പരിസരങ്ങളും സംഘർഷഭൂമിയായി മാറിയിരുന്നു. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് മണ്ഡലകാലാരംഭം മുതൽ മകരവിളക്ക് വരെ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശബരിമലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നുവെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളും നിരോധനാജ്ഞയും ഇതര സംസ്ഥാന തീർഥാടകർ അടക്കമുള്ളവരുടെ വരവിനെ കാര്യമായി ബാധിച്ചു.
നിലക്കലില്‍ 35,000 ഭക്തർക്ക് വിരിവെക്കാൻ സൗകര്യം ഏര്‍പ്പെടുത്തും –ദേവസ്വം ബോര്‍ഡ്
ശബരിമല: അടുത്ത മണ്ഡല-മകരവിളക്ക് സീസണ് മുതല്‍ ബേസ് ക്യാമ്പായ നിലക്കലില്‍ 35,000 ഭക്തര്‍ക്ക് വിരിവെക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സ്ഥിരം സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍. പമ്പയില്‍ ഹില്‍ടോപ്പില്‍നിന്ന് ഗണപതി അമ്പലത്തിലേക്ക് പാലം നിര്‍മിക്കുമെന്നും നിലക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിലെ മണ്ഡല-മകരവിളക്ക് ഉത്സവ സമാപനത്തിെൻറ പശ്ചാത്തലില്‍ പൊതുവിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം. സീതത്തോട് ജലവിതരണ പദ്ധതിക്ക് ഇതിനകം 105 കോടി സര്‍ക്കാര്‍ മാറ്റിെവച്ചതായും അദ്ദേഹം അറിയിച്ചു.
ഇത്തവണത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് മാസങ്ങള്‍ക്കു മുമ്പുതന്നെ തയാറെടുപ്പ് നടത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സീസണ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ജീവനക്കാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെ കാര്യങ്ങള്‍ ജൂണില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയം ദേവസ്വം ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ മരാമത്ത് വകുപ്പ് ആദ്യഘട്ട പ്രവര്‍ത്തനം നടത്തി. മുഖ്യമന്ത്രിയുടെ ഇടപെടലിെൻറ അടിസ്ഥാനത്തിലാണ് ടാറ്റ കണ്‍സ്ട്രക്ഷന്‍ പുനര്‍നിര്‍മാണം ഏറ്റെടുത്തത്. ഇതിലൂടെ 25 കോടി ലാഭിക്കാന്‍ കഴിഞ്ഞു.
യുവതി പ്രവേശനത്തിെൻറ കാര്യത്തില്‍ മനഃപൂര്‍വം കലാപം നടത്താന്‍ ശ്രമം ഉണ്ടായി. അതിനെ അതിജീവിച്ച് ഭക്തര്‍ക്ക് ആശങ്കയില്ലാതെ ദര്‍ശനം നടത്താനും മണ്ഡല- മകരവിളക്ക് ഉത്സവം ഭംഗിയായി പൂര്‍ത്തീകരിക്കാനും ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, ഹൈകോടതി നിരീക്ഷക സമിതി എന്നിവയുടെ പൂര്‍ണ യോജിപ്പോടെ നടത്തിയ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
നടവരവില്‍ വന്ന കുറവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളെയും 13000ത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ ജീവനക്കാരായ ഹൈന്ദവ കുടുംബങ്ങളെയുമാണ് ബാധിക്കുക. രാഷ്ട്രീയ ദുഷ്ടലാക്കോടെ നടത്തിയ പ്രചാരണത്തിെൻറ ഫലമായാണ് കുറവുണ്ടായത്. എന്നാല്‍, ഈ കുറവ് പരിഹരിക്കാന്‍ സര്‍ക്കാറിെൻറ സഹായം ലഭിക്കുമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും പദ്മകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
